കോഴിക്കോട്: ജില്ലയിലെ പ്രധാന സർക്കാർ സ്ഥാപനങ്ങളിലൊന്നായ വെള്ളിമാട്കുന്നിലെ സർക്കാർ പ്രസ് അധികൃതരുടെ അവഗണയിൽ അടച്ചുപൂട്ടലിന്റെ വക്കിൽ.
ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ജനുവരി എട്ടുമുതൽ ഇവിടെ പ്രിന്റിങ് നിർത്തി. സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള ബിൽബുക്ക്, ലെഡ്ജർ, ഫോമുകൾ എന്നിവയുടെ വിതരണം ഇതോടെ താറുമാറായി.
ബിൽബുക്കുകളും ഫോമുകളും ഷൊർണൂരിൽനിന്നാണ് ഇപ്പോൾ എത്തിക്കുന്നത്. സർക്കാറിന് വൻ സാമ്പത്തിക ബാധ്യതയാണ് ഇതു കാരണമുണ്ടാവുന്നത്. ജില്ലയിലെ സർക്കാർ ഓഫിസുകളിൽ കൃത്യസമയത്ത് ഇവ ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ