എറണാകുളം:ബില്ല് അടയ്ക്കാത്തതിനെ തുടര്‍ന്ന് മുടങ്ങി കിടന്ന എറണാകുളം ജില്ലാ കലക്ടറേറ്റിലെ വൈദ്യുതി ബന്ധം പൂര്‍ണമായി പുനസ്ഥാപിച്ചു.
ജില്ലാ കലക്ടര്‍ കെ എസ് ഇ ബി ചെയര്‍മാന് കുടിശ്ശിക ഉടന്‍ അടയ്ക്കാമെന്ന് ഉറപ്പു നല്‍കിയതിനെ തുടർന്നാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.
ബില്ലടക്കുന്നതിനായി മാര്‍ച്ച് 31 വരെ സമയം നല്‍കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വൈദ്യുതി വിച്ഛേദനാം ഇന്നലെ നടത്തിയതിനെ തുടർന്ന് കലക്ടറേറ്റിലെ 30ഓളം ഓഫീസുകളുടെ പ്രവര്‍ത്തനമാണ് അവതാളത്തിലായത്.
ഇന്നലെത്തന്നെ മൂന്ന് ഓഫീസുകളിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ