വർക്കല: ഇടവ വെറ്റക്കടയിൽ കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് വിദേശ വിനോദസഞ്ചാരി മരിച്ചു.
റഷ്യൻ സ്വദേശിനി അൻഷെലിക്ക (52) ആണ് തിരയിൽപ്പെട്ട് മരിച്ചത്.
ബുധനാഴ്ച 11.30-ഓടെ വെറ്റക്കട ബീച്ചിലായിരുന്നു അപകടമുണ്ടായത്.
മറ്റൊരു റഷ്യൻ യുവതിക്കൊപ്പം കടലിൽ കുളിക്കവേ അൻഷെലിക്ക ശക്തമായ തിരയിൽ അകപ്പെടുകയായിരുന്നു. മത്സ്യത്തൊഴിലാളികളും തീരത്ത് സർഫിങ് നടത്തിവന്നവരും ചേർന്നാണ് വനിതയെ കരയ്ക്കെത്തിച്ചത്.
വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
യുവതിയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വെറ്റക്കട വൈറ്റ് ലോട്ടസ് എന്ന റിസോർട്ടിലാണ് ഇവർ താമസിച്ചിരുന്നത്.
അയിരൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ