Thursday, 22 February 2024

ടിപി കൊലക്കേസ് പ്രതി കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയെന്ന് കെഎം ഷാജി

SHARE

മലപ്പുറം: ടിപി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി പികെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി മുസ്ലിം ലീ​ഗ് നേതാവ് കെഎം ഷാജി.

 ടിപി കൊലക്കേസിൽ അന്വേഷണം നേതാക്കളിലേക്ക് വ്യാപിക്കാനുള്ള ഏക കണ്ണി കുഞ്ഞനന്തനായിരുന്നു. 

ഇയാൾ ജയിലിൽ ഭക്ഷ്യ വിഷബാധയേറ്റാണ് മരിച്ചത്. 

കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടന്നും കെഎം ഷാജി ആരോപിച്ചു. മലപ്പുറം കൊണ്ടോട്ടി മുസ്‌ലീം ലീഗ് മുനിസിപ്പൽ സമ്മേളന വേദിയിലാണ് കെഎം ഷാജിയുടെ വിവാദ പ്രസ്താവന.

കുഞ്ഞനന്തൻ ഭക്ഷ്യ വിഷബാധയേറ്റാണ് മരണപ്പെടുന്നത്. 

കുഞ്ഞനന്തനെ മാത്രം നോക്കിയാൽ പോരാ. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊലപ്പെടുത്തിയവർ കൊല്ലപ്പെട്ടിട്ടുണ്ട്.

 ഫസലിനെ കൊന്ന മൂന്നു പ്രതികൾ മൃ​ഗീയമായി കൊല്ലപ്പെട്ടിട്ടുണ്ട്. അവർ കൊന്ന് കഴിഞ്ഞ് വരും.

 രഹസ്യം ചോരുമോ എന്ന പേടിയിൽ കൊന്നവരെ കൊല്ലും.

 ഫസൽ കൊലപാതകക്കേസിലെ മൂന്നുപേരെ സിപിഎമ്മാണ് കൊന്നത്.

 ശുക്കൂർ വധക്കേസിലെ പ്രധാന പ്രതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

 ടിപി കൊലക്കേസിൽ അന്വേഷണം നേതാക്കൻമാരിലേക്ക് എത്താൻ കഴിയുന്ന ഏക കണ്ണി കുഞ്ഞനന്തനാണെന്നും കെഎം ഷാജി പറഞ്ഞു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ












                                                                    

                                                               
SHARE

Author: verified_user