Thursday, 22 February 2024

വീട്ടിലെ പ്രസവത്തിനിടെ അമ്മയുടെയും കുഞ്ഞിന്റെയും മരണം; ഭ‍ർത്താവ് റിമാൻഡിൽ, പൊലീസിന് സംഭവിച്ചതും വൻ വീഴ്ച

SHARE



തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വീട്ടിൽ പ്രസവിക്കുന്നതിനിടെ സ്ത്രീയും കുഞ്ഞും മരിച്ച സംഭവത്തിൽ, ഭർത്താവ് റിമാന്റിൽ.

 ഭർത്താവ് നയാസിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെയാണ് പൊലീസ് രേഖപ്പെടുത്തിയത്.

 നരഹത്യാകുറ്റം ചുമത്തിയാണ് ഇയാളെ പൊലീസ് കേസെടുത്തത്. സംഭവത്തിൽ കൂടുതൽ പേരെ പ്രതിചേർക്കേണ്ടത് ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

 ഇയാളുടെ ആദ്യഭാര്യയും, മകളും ചേർന്നാണ് യുവതിയുടെ പ്രസവം എടുത്തതെന്നാണ് വിവരം.

 ഇക്കാര്യങ്ങളും, അക്യുപങ്ചർ ചികിത്സ നൽകിയതുമൊക്കെ അന്വേഷണ പരിധിയിലാണ്.തിരുവനന്തപുരം കാരയ്ക്കമണ്ഡപത്ത് വാടകയ്ക്ക് താമസിച്ചിരുന്ന നയാസിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

 വെള്ളായണി തിരുമംഗലം ലെയ്‌നിൽ വാടകയ്ക്കു താമസിക്കുന്ന ഷമീറ(36)യും നവജാതശിശുവുമാണ് മരിച്ചത്.

എന്നാൽ, ഗര്‍ഭിണിയായിരിക്കെ ഷമീറയ്ക്ക് ആശുപത്രിയില്‍നിന്ന് ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടതിന് നയാസ് ആരോഗ്യപ്രവര്‍ത്തകരോട് മോശമായി പെരുമാറിയതായി ആരോപണം ഉയരുന്നുണ്ട്.

 ഒരുമാസം മുന്‍പ് ഷമീറ അസുഖബാധിതയായപ്പോള്‍ അയല്‍ക്കാര്‍ അറിയിച്ചത് പ്രകാരം നയാസിന്റെ ആദ്യഭാര്യയും മകളുമെത്തി ഇവരെ കൊണ്ടുപോയെന്നും തിരികെയെത്തിയതിനുശേഷം യുവതി ആരുമായും സംസാരിക്കാറില്ലെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു.

 ഒരിക്കല്‍ ആശ വര്‍ക്കര്‍മാര്‍ വീട്ടിൽ വന്നപ്പോൾ നയാസ് അവരെ ശകാരിച്ചു.

 തന്റെ ഭാര്യയെ നോക്കാന്‍ തനിക്കറിയാമെന്നും അതില്‍ അയല്‍ക്കാരും ആശ വര്‍ക്കര്‍മാരും ഇടപടേണ്ടെന്നും നയാസ് പറഞ്ഞു. 

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ








SHARE

Author: verified_user