Thursday, 22 February 2024

കലൂരിൽ ഹോട്ടലിൽ മയക്കുമരുന്നിന് അടിമയായ യുവാവിന്റെ ആക്രമണം.....

SHARE
 കേരളത്തിൽ ഹോട്ടൽ മേഖലയിൽ മയക്കുമരുന്നിനും,  മദ്യത്തിനും അടിമപ്പെട്ട് നടത്തുന്ന ആക്രമങ്ങൾ പെരുകുന്നതിൽ പ്രതിഷേധിച്ച് കേരളാ ഹോട്ടൽ &  റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന  ജില്ലാ നേതൃത്വം.

എറണാകുളം : കലൂരിൽ  എൽ എഫ് സി റോഡിലുള്ള കലിസ്റ്റോ കഫെയിൽ രാത്രി 11 മണിക്ക് മയക്കുമരുന്ന് അടിമയായ യുവാവ് കടയിൽ പുകവലി പാടില്ല എന്നു പറഞ്ഞതിന് കുപിതനായി  കടയുടമയായ തനുവിന്റെ   അനിയൻ മുഹമ്മദ് റിജുവിന്റെ തലയ്ക്ക് ആയുധം കൊണ്ട്  അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. പോലീസിൽ പരാതിപ്പെട്ടപ്പോൾ വളരെ ലാഖവത്തോടെ ഒരു മറുപടിയാണ് പോലീസിന്റെ ഭാഗത്തിൽ നിന്നും ആദ്യം ഉണ്ടായത് എന്ന് യൂണിറ്റ് അധികാരികളും കടമയും ആരോപിച്ചു. രാത്രി കട തുറന്നത് കൊണ്ടാണ് ഈ പ്രതിസന്ധി ഉണ്ടായത് എന്ന് പോലീസ് ഭാഷ്യം. പിന്നീട് സ്റ്റേഷൻ ചാർജ് ഉള്ള ഉന്നത അധികാരികൾ ഇടപെട്ട് പ്രതിയെ പിടിക്കാനും വേണ്ടുന്ന നടപടികൾ എടുക്കാനും ഇടയായി.

കേരളത്തിന്റെ വിവിധ ജില്ലകളിലും അടുത്തിടെ സമാനമായ പ്രതിസന്ധികൾ ഈ മേഖലയിൽ ഉണ്ടാകുന്നതായി കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന നേതൃത്വം അറിയിച്ചു.

 ഇത്തരം കുറ്റകൃത്യങ്ങൾക്ക് ചെറിയ വകുപ്പുകൾ ചാർത്തി കേസുകൾ ഒത്തുതീർപ്പാക്കാൻ പോലീസിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങൾ ഉണ്ടാകുന്നത് മൂലമാണ് ഇത്തരം ദുരിത പൂർണ്ണമായ  പ്രതിസന്ധി ആവർത്തിക്കപ്പെടുന്നത്.

 ഇതിനു വ്യക്തമായ ഒരു തീരുമാനം ഉണ്ടായേ തീരൂ എന്ന് സംഘടന ശക്തമായി ആവശ്യപ്പെട്ടു.

 ഇന്നലെ നടന്ന പ്രതിഷേധ യോഗത്തിൽ ബന്ധപ്പെട്ട അധികാരികൾക്ക് ഇത്തരം കേസുകൾ ആവർത്തിച്ച് സംഭവിക്കുന്നതിനാൽ  ശക്തമായ വകുപ്പുകൾ ചേർത്ത് പ്രതികൾക്ക് അർഹമായ ശിക്ഷ നൽകണമെന്നും, പ്രതികൾ മൂലം ഉണ്ടാകുന്ന  നഷ്ടപരിഹാരത്തിനുള്ള തുക വർദ്ധിപ്പിക്കുകയും ചെയ്താൽ മാത്രമേ ഇത്തരം അനിഷ്ട സംഭവങ്ങൾക്ക്  ഒരു പരിധിവരെ  പരിഹാരം കാണാൻ സാധിക്കുകയുള്ളൂ എന്നും സംഘടനാ പ്രതിനിധികൾ പ്രതിഷേധ യോഗത്തിൽ അറിയിച്ചു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ




SHARE

Author: verified_user