തിരുവനന്തപുരം : ഗവര്‍ണര്‍ക്ക് കേരള സര്‍വകലാശാല വിസി നല്കിയ റിപ്പോര്‍ട്ട് തള്ളി ഉന്നതവിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു. സെനറ്റില്‍ നടന്ന കാര്യങ്ങള്‍ക്ക് വിപരീതമായ റിപ്പോര്‍ട്ടാണ് വിസി രാജ്ഭവന് നല്‍കിയതെന്ന് മന്ത്രി പറഞ്ഞു.
വി സി ക്ക് സംരക്ഷണം ഒരുക്കുന്നത് രാജ്ഭവന് ആണെന്നും അതിനാൽ സത്യസന്ധമായി കാര്യങ്ങള്‍ പറയാനാണ് വി സി ശ്രമിക്കേണ്ടത് എന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി ബിന്ദുവിനെതിരായ റിപ്പോര്‍ട്ട് കേരള സര്‍വകലാശാല വിസി ഡോ. മോഹനന് കുന്നുമ്മല്‍ കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നൽകിയത്.
വി സി നിയമന സെര്‍ച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ നല്‍കുക എന്നതായിരുന്നു ഫെബ്രുവരി 14 നു ചേർന്ന സെനറ്റ് യോഗത്തിൻ്റെ ഏക അജണ്ടയെങ്കിലും, ആ അജണ്ടയില്‍ ഇല്ലാത്ത പ്രമേയം പാസാക്കാന്‍ മന്ത്രി ഒത്താശചെയ്തു എന്ന് റിപ്പോർട്ടിൽ പറയുന്നു. സെനറ്റ് യോഗം ചേര്‍ന്നതു തന്നെ തെറ്റാണെന്ന് പറയുന്ന പ്രമേയം പാസ്സാക്കിയ ഇടത് അംഗങ്ങള്‍ക്ക് ഒപ്പം മന്ത്രി പ്രവര്‍ത്തിച്ചെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരിക്കുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ