Saturday, 24 February 2024

പത്തനംതിട്ടയിൽ പി.സി ജോർജിനെ സ്ഥാനാർത്ഥിയാക്കിയാൽ സഹകരിക്കില്ലെന്ന് BDJS

SHARE

പത്തനംതിട്ട:പി.സി ജോർജിനെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കിയാൽ സഹകരിക്കില്ലെന്ന് ബിഡിജെഎസ് ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചു. 

നേരത്തെ സമുദായത്തെ അപമാനിക്കുന്ന നിലപാട് സ്വീകരിച്ചത് കാരണമാണ് പിസി ജോർജിനെതിരെ ബിഡിജെഎസ് തിരിഞ്ഞത്.

 ഇതോടെ പത്തനംതിട്ടയിൽ ഷോൺ ജോർജെ മത്സരിക്കാനുള്ള സാധ്യതയും മങ്ങി. 

ഇതോടെ പത്തനംതിട്ടയിൽ പി.എസ് ശ്രീധരൻ പിള്ള എത്തിയേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. 

സംസ്ഥാന നേതൃത്വം കൈമാറിയ പട്ടികയിൽ ആദ്യ പേര് മുൻ സംസ്ഥാന അധ്യക്ഷനും ഗോവ ഗവർണറുമായ പി എസ് ശ്രീധരൻപിള്ളയുടേത്.

16 സീറ്റുകളിൽ ബിജെപിയും നാല് സീറ്റുകളിൽ ബിഡിജെഎസ് മത്സരിക്കാനാണ് നിലവിലെ തീരുമാനം

കോട്ടയം, മാവേലിക്കര ഇടുക്കി, ചാലക്കുടി സീറ്റുകൾ ബിഡിജെഎസിന് നൽകും. തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് സ്ഥാനാർത്ഥിയായേക്കും.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ




SHARE

Author: verified_user