കൊച്ചി: സോണി ഇന്ത്യ ഗ്ലോബല്‍ ഷട്ടര്‍ സിസ്റ്റത്തോടു കൂടിയ ലോകത്തിലെ ആദ്യത്തെ ഫുള്‍ ഫ്രെയിം ഇമേജ് സെന്‍സര്‍ ക്യാമറ ആല്‍ഫ 9 III അവതരിപ്പിച്ചു.
പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് സാധ്യതകളുടെ പുതിയ ലോകമാണ് ആല്‍ഫ 9 III തുറന്നിടുന്നത്. 120 എഫ്പിഎസ് വരെ വേഗതയില്‍ ന്യൂനതകളോ, ക്യാമറ ബ്ലാക്ക്ഔട്ടോ ഇല്ലാതെ ഷൂട്ട് ചെയ്യാന്‍ ക്യാമറയെ പ്രാപ്തമാക്കുന്ന പുതിയ ഗ്ലോബല്‍ ഷട്ടര്‍ ഫുള്‍-ഫ്രെയിം ഇമേജ് സെന്‍സറാണ് ക്യാമറയില്‍ ഘടിപ്പിച്ചിട്ടുള്ളത്.
ഈ നൂതന സെന്‍സറിനെ സോണിയുടെ ഏറ്റവും നൂതനമായ എഎഫ് സിസ്റ്റവുമായി സംയോജിപ്പിക്കുന്നതിലൂടെ സെക്കന്‍ഡില്‍ 120 മടങ്ങ് എഎഫ്/എഇ ഫോക്കസ് ലഭിക്കും.
എല്ലാ ഷൂട്ടിങ് വേഗതയിലും ഫ്ളാഷ് സമന്വയിപ്പിക്കാനുള്ള കഴിവും ആല്‍ഫ 9 III ക്യാമറയ്ക്കുണ്ട്.
ഇമേജ് പ്രോസസിങ് എഞ്ചിന്‍ ബിയോന്‍സ് എക്സ്ആര്‍, റിയല്‍-ടൈം റെക്കഗ്നൈസന്‍ ഓട്ടോഫോക്കസ്, ഫുള്‍-സ്പീഡ് ഫ്ലാഷ് സിന്‍ക്രൊണൈസേഷന്‍ ഫങ്ഷന്‍, പ്രീ-ക്യാപ്ചര്‍ ഫങ്ഷന്‍, ക്രോപ്പ് ചെയ്യാതെ 4കെ 120പിക്സല്‍ ഹൈ-ഫ്രെയിം റേറ്റ് വീഡിയോ, 4-ആക്സിസ് മള്‍ട്ടി ആംഗിള്‍ എല്‍സിഡി മോണിറ്റര്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.
2024 ഫെബ്രുവരി 26 മുതല്‍ സോണി റീട്ടെയില്‍ സ്റ്റോറുകളിലും (സോണി സെന്‍റര്‍, സോണി എക്സ്ക്ലൂസീവ്), www.ShopatSC.com പോര്‍ട്ടല്‍, ഇലക്ട്രോണിക് സ്റ്റോറുകള്‍, മറ്റ് ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ എന്നിവയിലുടനീളം ആല്‍ഫ 9 III ലഭ്യമാകും. 529,990 രൂപയാണ് വില.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ