കറിയിൽ ഗ്രേവി കുറഞ്ഞതിന്റെ പേരിൽ പിറവത്ത് ദമ്പതികൾക്ക് നേരെ മർദ്ദനം. ഭക്ഷണത്തിനൊപ്പം നൽകിയ കറിയിൽ ഗ്രേവി കുറഞ്ഞതിൻ്റെ പേരിൽ തട്ടുകട ഉടമയെയും ഭാര്യയെയും മർദ്ദിക്കുകയായിരുന്നു. പിറവം ഫാത്തിമ മാതാ സ്‌കൂളിന് സമീപം തട്ടുകട നടത്തുന്ന മോഹനനെയും ഭാര്യക്കും നേരെയാണ് അതിക്രമം നടന്നത്.
ഇടുക്കി തൂക്കുപാലം സ്വദേശികളായ 8 ഓളം ആളുകൾ കറിയിൽ ഗ്രേവി കുറഞ്ഞു എന്ന് ആരോപിച്ച് അസഭ്യം പറയുകയും, മർദ്ദിക്കുകയുമായിരുന്നു.
മർദ്ദനത്തിൽ പരിക്ക് പറ്റിയ മോഹനനും ഭാര്യയും പിറവം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പിറവം പൊലീസ് കേസെടുത്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ