ഡി.ടി.പി.സിയുടെ കീഴിലുള്ള ടൂറിസം കേന്ദ്രമായ വടകര സാൻ്റ് ബാങ്ക്സിലെ പാർക്കിംഗ് ഏരിയ നിലവിൽ സ്റ്റാക്ക് ചെയ്തിരിക്കുന്ന ഇൻ്റർലോക്ക് ഉപയോഗിച്ച് വികസിപ്പിക്കൽ, ഹാൻഡ് റെയിൽ പ്രവൃത്തി, കുട്ടികളുടെ പാർക്കിൽ കളിയുപകരണങ്ങൾ ലഭ്യമാക്കൽ, ഓഫീസ് ഫർണിച്ചർ ലഭ്യമാക്കൽ, സി.സി ടി വി വിപുലീകരണം, പ്ലംബിങ് പ്രവൃത്തി എന്നിവയാണ് നടപ്പാക്കുക.
നമ്പികുളം വിനോദസഞ്ചാര കേന്ദ്രത്തിൽ ടോയ്ലറ്റ് ബ്ലോക്ക്, പമ്പ് ഹൗസ്, പ്ലംബിങ്ങ് പ്രവൃത്തി, കെ.എസ്.ഇ.ബി കണക്ഷൻ, റീട്ടെയിനിങ്ങ് വാൾ, ഫെൻസിംഗ് പ്രവൃത്തി, സൈനേജുകൾ എന്നിവ നടപ്പാക്കുന്നതിനാണ് തുക വകയിരുത്തിയത്.
കടലുണ്ടി കാവുകുളത്തിലെ ചെളി മാറ്റി വെള്ളത്തിൻ്റെ വ്യാപ്തി കൂട്ടുന്നതിനും വശങ്ങൾ കെട്ടിസംരക്ഷിക്കുന്ന പ്രവൃത്തിക്കുമാണ് തുക വകയിരുത്തിയത്.
അകലാപ്പുഴയിൽ നിലവിലെ ബോട്ട് ജെട്ടി ബലപ്പെടുത്തൽ, കേടുപാടുകൾ പരിഹരിക്കൽ, ബോട്ട് ജെട്ടിക്ക് മേൽക്കൂര നിർമ്മിക്കൽ, സുരക്ഷക്കായി ഹാൻഡ് റെയിൽ പ്രവൃത്തി, ഫ്ലോട്ടിങ്ങ് ബോട്ട് ജെട്ടി ഉപയോഗിച്ച് ബോട്ട് ജെട്ടിയുടെ വിസ്തീർണ്ണം കൂട്ടൽ തുടങ്ങിയ പ്രവൃത്തികളാണ് നടപ്പാക്കുക.