വയനാട് ടൂറിസം അസോസിയേഷനും ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനും സംയുക്തമായി നടത്തുന്ന മാർച്ചും കലക്ടറേറ്റ് ധർണയും ഫെബ്രുവരി 29 ന്
വയനാട് ജില്ല പ്രളയത്തിനും കോവിഡിനും ശേഷം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ടൂറിസം ജില്ലയായ വയനാട്ടിൽ ടൂറിസം രംഗത്തും മറ്റു ബിസിനെസ്സ് രംഗത്തും നേരിട്ടും അല്ലാതെയും ആയിരങ്ങൾ ആശ്രയിക്കുന്നത് വിനോദ സഞ്ചാര മേഖലയെയാണ്.
എന്നാൽ ജില്ലയിലെ നിരവധിയായ പ്രശ്നങ്ങൾ മൂലം ടൂറിസം മേഖല പാടെ തകർന്ന നിലയിലാണ്. വന്യ മൃഗ ശല്യം മൂലം വയനാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ സംജാതമായിട്ടുണ്ടെങ്കിലും അധികാരികൾ ഇപ്പോഴും നിസംഗത പുലർത്തുന്ന അവസ്ഥയാണുള്ളത്.
ഇതോടൊപ്പം തന്നെ ജില്ലയിലെ പ്രധാനപ്പെട്ട ചില വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചുപൂട്ടിയത് ജില്ലയിലെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബാണാസുര സാഗർ ഡാമിനോട് ചേർന്ന് നടത്തപ്പെടുന്ന സമരം ഇതുവരെ ഒത്തുതീർപ്പിലെത്തിക്കാൻ കാര്യമായ ശ്രമങ്ങൾ നടന്നിട്ടില്ല.
ഇതോടൊപ്പം തന്നെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആവശ്യമായ അറ്റകുറ്റ പണികൾ നടത്താതെ നാശത്തിന്റെ വക്കിലാണ്.`വയനാട്ടിൽ എന്തോ സംഭവിക്കുന്നു എന്ന രീതിയിലാണ് ദൂരെ ദിക്കുകളിൽ പ്രചാരണം നടക്കുന്നത്.
ഇതോടൊപ്പം തന്നെയാണ് വയനാട് ചുരത്തിൽ അടിക്കടിയുണ്ടാകുന്ന ഗതാഗതകുരുക്ക്. ഇക്കാര്യത്തിലും ഒരു നടപടിയും ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ബദൽ റോഡിനു വേണ്ടിയുള്ള മുറവിളികൾ കേവലം വനരോദനമായി മാറുകയാണ്.
ഇപ്പോൾ ജില്ലയിലേക്കുള്ള സഞ്ചാരികളുടെ വരവ് തീരെ കുറഞ്ഞിട്ടുണ്ട്. ഹോട്ടലുകളും കട കമ്പോളങ്ങളും റിസോർട്ടുകളും ഹോംസ്റ്റേകളും എല്ലാം ഒഴിഞ്ഞു കിടക്കുകയാണ്.
ഇതേ അവസ്ഥയിൽ മുന്നോട്ടു പോകുകകയാണെങ്കിൽ ഇതിൽ മിക്കതും അടച്ചുപൂട്ടിയിടേണ്ട അവസ്ഥയിലാണ്. ഉദ്യോഗസ്ഥ ലോബിയുടെ തികഞ്ഞ നിസംഗതയും കെടുകാര്യസ്ഥതയുമാണ് ഇത്തരമൊരു പ്രതിസന്ധിക്കു വഴിവെച്ചത്.
വനം വകുപ്പിന്റെയും റവന്യു വകുപ്പിന്റെയും പിടിപ്പുകേട് മറച്ചുവെക്കാൻ പ്രതിസന്ധിക്കു കാരണക്കാർ ഹോംസ്റ്റേകളും റിസോർട്ടുകളുമാണെന്ന പ്രസ്താവനകൾ പ്രതിഷേധാർഹമാണ്.
അധികൃതരുടെ ടൂറിസം മേഖലയോടുള്ള നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചു വയനാട് ടുറിസം അസോസിയേഷനും കേരളാ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയും സംയുക്തമായി ഈ മാസം 29 നു ടൂറിസം സംരക്ഷണ മാർച്ചും ധർണ്ണയും നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്.
രാവിലെ പത്തു മണിക്ക് എസ് കെ എം ജെ ഹൈസ്‌കൂളിനടുത്തു നിന്നും ബഹുജന മാർച്ച് തുടങ്ങും. തുടർന്ന് കലക്ടറേറ്റ് കവാടത്തിൽ ധർണ്ണയും നടത്തും.
ധർണ്ണ കെ എച്ച് ആർ എ സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്യും
കൽപ്പറ്റയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കെ എച്ച് ആർ എ സംസ്ഥാന സംസ്ഥാന സെക്രട്ടറി അനീഷ് ബി നായർ,
WTA ജില്ലാ പ്രസിഡണ്ട് കെ പി സൈതലവി,
കെ എച്ച് ആർ എ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അസ്ലം,
ജില്ലാ സെക്രട്ടറി,യു സുബൈർ,WTA ഭാരവാഹികളായ സൈഫുള്ള വൈത്തിരി, അൻവർ മേപ്പാടിതുടങ്ങിയവർ പങ്കെടുത്തു.29ന് നടക്കുന്ന കളക്ടറേറ്റ് മാർച്ചിൽ നമ്മൾ ഉന്നയിക്കുന്ന 12 മുദ്രാവാക്യങ്ങൾ
1 വയനാട് ടൂറിസത്തെ സംരക്ഷിക്കുക
2 ടൂറിസം രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക
3 കാടും നാടും വേർതിരിക്കുക
4 വയനാട് ടൂറിസത്തിനെതിരെ തെറ്റായ ധാരണ പരത്തുന്ന ജനപ്രതിനിധികൾ നീതി പാലിക്കുക
5 അടച്ചിട്ട ടൂറിസം കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിപ്പിക്കുക
6 ടൂറിസം കേന്ദ്രങ്ങളിൽ നടപ്പിലാക്കിയ അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കുക
7 വന്യമൃഗങ്ങളുടെ പേര് പറഞ്ഞ് റിസോർട്ടുകളെയും ഹോട്ടലുകളെയും പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക
8 ചുരം പ്രതിസന്ധിക്ക് പരിഹാരം കാണുക
9 ബദൽ റോഡുകൾ യാഥാർത്ഥ്യമാക്കുക
10 ബാണാസുരസാഗർ ഡാം തൊഴിലാളി പ്രശ്നം ഉടൻ പരിഹരിക്കുക.
11. വയനാട് ടൂറിസത്തെ തകർക്കാൻ ശ്രമിക്കുന്ന ലോപികൾക്കെതിരെ.
12. വയനാട് ടൂറിസത്തെ തകർക്കാൻ മറ്റു ലോബികൾക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ