കോട്ടയം: സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) യുടെ ഇ-ഗവേണൻസ് ഡിവിഷൻ നടപ്പാക്കുന്ന പ്രോജക്ടിലേക്ക് ടെക്നിക്കൽ അസിസ്റ്റന്റിന്റെ താത്കാലിക നിയമനത്തിന് വാക്- ഇൻ-ഇന്റർവ്യൂ നടത്തുന്നു.
ഐ.റ്റി/ ഇലക്ട്രോണിക്സ്,സി.എസ് മൂന്നുവർഷ എൻജിനീയറിങ് ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും ആണ് യോഗ്യത.
താത്പര്യമുള്ളവർക്കായി ഫെബ്രുവരി 27ന് രാവിലെ 10 മുതൽ സി-ഡിറ്റ് ഓഫീസുകളിൽ വോക്-ഇൻ- ഇന്റർവ്യൂ നടത്തും. ഉയർന്ന പ്രായപരിധി 35 വയസ്.
തിരുവനന്തപുരം,കൊല്ലം ജില്ലകളിലെ താൽക്കാലിക ഒഴിവുകളിലേക്ക് തിരുവനന്തപുരം സ്റ്റാച്യൂവിലെ എസ്.എം.എസ്.എം ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ചിറ്റേഴം ലാവണ്യ ടവേഴ്‌സിലെ സി-ഡിറ്റ് സിറ്റി സെന്ററിൽ വെച്ചും ,കോട്ടയം,എറണാകുളം,തൃശൂർ ജില്ലകളിലെ താൽക്കാലിക ഒഴിവുകളിലേക്ക് എറണാകുളം റീജണൽ സെന്ററിൽ വെച്ചും(ഡി ബ്ലോക്ക്, രണ്ടാംനില, ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം, കലൂർ, എറണാകുളം), കണ്ണൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട് ജില്ലകളിലെ ഒഴിവുകൾക്ക് കണ്ണൂർ സി-ഡിറ്റ് റീജണൽ സെന്ററിലും (അഞ്ചാംനില, റബ്കോ ഹൗസ് സൗത്ത് ബസാർ, കണ്ണൂർ) ആണ് ഇന്റർവ്യൂ. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം അഭിമുഖത്തിനായി നേരിട്ട് എത്തണം. വിശദവിവരങ്ങൾക്ക് ഫോൺ :9895788311 വെബ്സൈറ്റ്: ;www.careers.cdit.org,www.cdit.org

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ