ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മീനങ്ങാടിയില്‍ സംഘടിപ്പിക്കുന്ന കാലാവസ്ഥ ഉച്ചകോടിയില്‍ ജൈവ വൈവിധ്യ കാര്‍ഷിക പ്രദര്‍ശന-വിപണന മേള നടക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, കാര്‍ഷിക കൂട്ടായ്മകള്‍, കര്‍ഷക സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മേളയില്‍ വയനാട് കാര്‍ബണ്‍ നോട്ട് റിപ്പോര്‍ട്ടിന്റെ പ്രകാശനം, കാര്‍ഷിക മേഖല, കാലാവസ്ഥ വ്യതിയാനം എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍, സ്റ്റുഡന്‍സ് കോണ്‍ഫറന്‍സ്, തനത് കലാരൂപങ്ങളുടെ പ്രദര്‍ശനം, മോഡല്‍ ബി.എം.സികളുടെ അവതരണം, സാംസ്‌കാരിക സന്ധ്യ എന്നിവ അരങ്ങേറും.
മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ഉച്ചകോടിയില്‍ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് ജില്ലയിലെ കാര്‍ഷിക രംഗത്തെ മാറ്റങ്ങളും അതിജീവനവും ചര്‍ച്ചയാകും.
കലാവസ്ഥ ഉച്ചകോടിയുടെ ഭാഗമായി ജില്ലാ-സംസ്ഥാന-ഇതര സംസ്ഥാനങ്ങളിലെയും കര്‍ഷകരുടെയും കാര്‍ഷിക ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിത്ത്, തൈകള്‍ എന്നിവയുടെ വില്‍പനയും നടക്കും.
23 ന് രാവിലെ 10 ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് കാലാവാസ്ഥ ഉച്ചകോടി ഉദ്ഘാടനം ചെയ്യും.
രാഹുല്‍ ഗാന്ധി എം.പി മുഖ്യാതിഥിയാകുന്ന പരിപാടിയില്‍ എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ത്രിതല പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ