വയനാട്:വിദ്യാകിരണം മിഷന്റെ ഭാഗമായി വയനാട് ജില്ലയിൽ നിർമ്മിച്ച 14 പൊതു വിദ്യാലയങ്ങളുടെ കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.
കിഫ്ബി, പൊതുമരാമത്ത് പ്ലാൻ ഫണ്ടിലുൾപ്പെടുത്തി 20 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചത്.
മൂന്ന് കോടി ചെലവിൽ നിർമ്മിച്ച ജി.എച്ച്.എസ്.എസ് കാട്ടിക്കുളം, സുൽത്താൻ ബത്തേരി ഗവ സർവ്വജന ഹയർ സെക്കൻഡറി സ്‌കൂൾ, രണ്ട് കോടി ചെലവിൽ നിർമ്മിച്ച ജി.എച്ച്.എസ്.എസ് പെരിക്കല്ലൂർ, ഒരു കോടി ചെലവിൽ നിർമ്മിച്ച ജി.യു.പി.എസ് തലപ്പുഴ, ജി.യു.പി എസ് തരുവണ, ജി.എച്ച്.എസ് കുപ്പാടി, ജി.എച്ച്.എസ് ഇരുളം, ഗവ ടെക്നിക്കൽ ഹൈസ്‌കൂൾ സുൽത്താൻ ബത്തേരി, ജി.എച്ച്.എസ് റിപ്പൺ, ജി.എച്ച്.എസ്.എസ് വൈത്തിരി, ജി.എൽ.പി.സ്‌കൂൾ എടയൂർക്കുന്ന്, ജി.എൽ.പി.എസ് മേപ്പാടി, ജി.യു.പി.എസ് വെള്ളമുണ്ട, 50 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ജി.എൽ.പി വലിയപാറ സ്‌കൂൾ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ