പെരിന്തൽമണ്ണ: പ്രായപൂര്‍ത്തിയാകാത്ത ബാലികക്ക് മിഠായിയും മൊബൈൽഫോണും നൽകി വശീകരിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയെ 14 വർഷം കഠിന തടവിനും 57,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാളികാവ് ചെങ്കോട് തൊണ്ടിയിൽ സുഹൈലിനെയാണ് (34) പെരിന്തൽമണ്ണ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. നാലു വകുപ്പുകളിലായാണ് 14 വർഷം തടവ്.
കാളികാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. മേലാറ്റൂര്‍ പൊലീസ് ഇന്‍സ്പെക്ടറായിരുന്ന ജ്യോതീന്ദ്രകുമാര്‍, സബ് ഇന്‍സ്പെക്ടര്‍ സി.കെ. നൗഷാദ് എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകളും കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകളും നിലവിലുണ്ട്.
കാപ്പ നിയമപ്രകാരം നടപടിക്ക് വിധേയനായിട്ടുമുണ്ട്. പ്രോസിക്യൂഷനായി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ന പി.പരമേശ്വരത് ഹാജരായി. പ്രോസിക്യൂഷന് ഭാഗം തെളിവിലേക്കായി 14 സാക്ഷികളെ വിസ്തരിച്ചു. 32 രേഖകള്‍ ഹാജരാക്കി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ