Monday, 5 February 2024

കേരളത്തിലെ 13 പഞ്ചായത്തുകൾ കണ്ണായ സ്ഥലങ്ങളാകും, ഉടമസ്ഥർ ഭാവിയിലെ ബമ്പർ ജേതാക്കൾ

SHARE

തിരുവനന്തപുരം: നിർദ്ദിഷ്ട വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡിന്റെ സർവീസ് റോഡിൽ തട്ടി ഭൂമിയേറ്റെടുക്കൽ അനിശ്ചിതാവസ്ഥയിൽ.ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണെന്ന് മന്ത്രി P.A മുഹമ്മദ് റിയാസ് പറഞ്ഞെങ്കിലും യാഥാർത്ഥ്യമാകാൻ കേന്ദ്രം കനിയണമെന്നതാണ് അവസ്ഥ.സർവീസ് റോഡിനായി 477 കോടി രൂപയാണ് ചെലവിടേണ്ടത്.ഇത് ദേശീയപാത അതോറിട്ടി വഹിക്കണമെന്ന് കേരള സർക്കാർ ആവശ്യപ്പെട്ടിരുന്നു.എന്നാൽ കേന്ദ്രം ഇത് തള്ളി.കേരളത്തിന്റെ പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടി വീണ്ടും കേന്ദ്രത്തെ സമീപിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.ഇതിൽ തീരുമാനമായാലേ ഭൂമി വിട്ടുനൽകുന്നവർക്ക് നഷ്ടപരിഹാരം നൽകാനാവൂ.

SHARE

Author: verified_user