എസ്.എഫ്.ഐ.ഒ. അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സ്റ്റേറ്റ് ഇൻഡസ്ട്രീയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി) നൽകിയ ഹർജി മാർച്ച് 12- ലേയ്ക്ക് മാറ്റി.
കെ.എസ്.ഐ.ഡി.സി പ്രതിനിധി സി.എം.ആർ.എല്ലിന്റെ ഡയറക്ടർ ബോർഡ് അംഗമാണെങ്കിലും സി.എം. ആർ.എൽ - എക്സാലോജിക് ക്രമക്കേടിൽ താങ്കൾക്ക് പങ്കില്ല എന്ന നിലപാട് കെ.എസ്.ഐ.ഡി.സി കോടതിയിൽ സ്വീകരിച്ചപ്പോൾ ഡയറക്ടർ ബോർഡ് അംഗമായിരുന്നിട്ടും കമ്പനിക്കുള്ളിൽ നടന്നിട്ടുള്ള ക്രമക്കേടുകളെ കുറിച്ച് അറിവില്ലായെങ്കിൽ അതിനെ സംബന്ധിച്ച് അന്വേഷിക്കാൻ നടത്തുന്ന എസ്.എഫ്.ഐ.ഒ. അന്വേഷണത്തെ എന്തിനാണ് എതിർക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു.
കെ.എസ്.ഐ.ഡി.സിയ്ക്ക് വേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ, എസ്.എഫ്.ഐ.ഒ - യ്ക്കും കേന്ദ്ര സർക്കാരിനുമായി ഡെപ്യൂട്ടി സോളിസിറ്റ് ജനറൽ അർവിന്ദ് കമ്മത്തും പരാതിക്കാരനായ ഷോൺ ജോർജിനു വേണ്ടി അഡ്വ.ഷിനു.ജെ.പിള്ളയും ഹാജരായി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ