തൃശ്ശൂർ:ജില്ലയില്‍ തൊഴിലാളികളുടെ തൊഴില്‍ സമയത്തില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ വിശ്രമം അനുവദിക്കണമെന്ന് തൃശ്ശൂര്‍ എന്‍ഫോഴ്‌മെന്റ് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
തൊഴില്‍ സമയം രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂറായി നിജപ്പെടുത്തണമെന്നും സമയക്രമം എല്ലാ തൊഴിലുടമകളും പാലിക്കണമെന്നും അറിയിച്ചു.
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ സൂര്യതാപം നേരിട്ടേല്‍ക്കാന്‍ സാധ്യതയുള്ള തൊഴില്‍ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന എല്ലാ തൊഴിലാളികളുടെയും തൊഴില്‍ സമയം പുന:ക്രമീകരിച്ച് കൊണ്ട് ലേബര്‍ കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ജില്ലയിലും തൊഴിലില്‍ സമയ മാറ്റം വരുത്തുന്നത്.
തൊഴിലാളികളെ സൂര്യതാപം ഏല്‍ക്കുന്ന തരത്തില്‍ തൊഴില്‍ ചെയ്യിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ വിവരം ജില്ലാ ലേബര്‍ ഓഫീസറെയോ ജില്ലയിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരെയോ അറിയിക്കണമെന്നും തൃശ്ശൂര്‍ എന്‍ഫോഴ്‌മെന്റ് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ