കേരള സംസ്ഥാന ഭിന്ന ശേഷി ക്ഷേമ കോർപ്പറേഷനിൽ നിന്ന് എൻ.ഡി.എഫ്.ഡി.സി വായ്പ എടുത്ത ഗുണഭോക്താക്കൾക്ക് അവരുടെ തൊഴിൽ സംരംഭങ്ങൾ മുഖേന നിർമിച്ച ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനും ദേശീയ ദിവ്യാംഗൻ ധനകാര്യ വികസന കോർപ്പറേഷൻ ഷിംലയിൽ വച്ച് മാർച്ച് 1 മുതൽ 15 വരെ മേള സംഘടിപ്പിക്കുന്നു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സംരംഭകർ മേളയിൽ പങ്കെടുക്കുന്നതിനാൽ പല വിധത്തിലുള്ള സംരംഭങ്ങളെ കുറിച്ച് മനസ്സിലാക്കാനുള്ള ഒരു സുവർണാവസരം കൂടിയാണ് എൻ.ഡി.എഫ്.ഡി.സി സംഘടിപ്പിക്കുന്ന ഇത്തരം മേളകൾ.
മേളയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവരും മുൻപ് മേളയിൽ പങ്കെടുത്തിട്ടില്ലാത്തവരുമായ ഗുണഭോക്താക്കൾ പേരും മറ്റ് വിശദാംശങ്ങളും ഉത്പന്നങ്ങളുടെ ഫോട്ടോഗ്രാഫും ഉൾപ്പെടെ ഫെബ്രുവരി 20 ന് വൈകിട്ട് അഞ്ചിനകം നിശ്ചിത അപേക്ഷ ഫോമിൽ kshpwc2017@gmail.com എന്ന വിലാസത്തിൽ അയക്കണം.
അപേക്ഷ ഫോമും മറ്റു വിശദാംശങ്ങളും www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2347768, 9497281896.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ