റോഡിൻ ബി പിടികൂടിയതിനെ തുടർന്ന് സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി.
തിരൂർ : അങ്ങാടി നേർച്ച ആഘോഷസ്ഥലത്ത് അനുബന്ധയ്ക്കുവെച്ച മിഠായികളിൽ തുണിയിൽ മുക്കുന്ന നിറം ഉപയോഗിച്ചതായി കണ്ടെത്തി. ആരോഗ്യത്തിന് ഹാനികരമായ റോഡിൻ ബി ആണ് മിഠായികളിൽ ചേർത്തിരുന്നത്. തുണികളിൽ നിറം വ്യാപകമായി ആയി ഉപയോഗിക്കുന്ന നിറപ്പൊടിയാണ് റോഡമിൻ ബി. നിറംചേർത്ത ഇത്തരം മിഠായികൾ തിരൂരിൽ പിടികൂടിയശേഷം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ചോക്ക് മിഠായി നിർമ്മാണശാലകളിലും പരിശോധന നടത്തി. റോഡമിൻ ബി പിടികൂടിയതിനെ തുടർന്ന് സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി.
പിടികൂടിയ മിഠായിയുടെ സാമ്പിൾ കോഴിക്കോട് റീജനൽ അനലറ്റിക്കൽ ലാബിലേക്ക് പരിശോധനക്കയച്ചിട്ടുണ്ട്. അതേസമയം ഈ നിറം ഉപയോഗിച്ച് മിഠായി നിർമ്മിക്കരുതെന്ന് മുന്നറിയിപ്പൊന്നും തന്നിട്ടില്ലെന്നാണ് നിർമ്മാതാക്കൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
മലപ്പുറം ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ സുജിത്ത് പേരോര, തിരൂർ ഭക്ഷ്യസുരക്ഷാ ഓഫീസർ എം.എൻ. ഷംസിയ, പൊന്നാനി ഭക്ഷ്യസുരക്ഷാ ഓഫീസർ എസ്. ധന്യയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
ഭക്ഷ്യപന്ന വിതരണ മേഖലയുടെ സംഘടനയായ , കേരള ഹോട്ടൽ & റസ്റ്ററന്റ് അസസോസിഷൻ സംസ്ഥാന നേതൃത്വം 14 ജില്ലകളിലും മുഴുവൻ അംഗങ്ങൾക്കും യൂണിറ്റുകൾ അടിസ്ഥാനത്തിലും, ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും കൃത്യമായ പരിശീലനങ്ങളും മറ്റും നടത്തുന്നുണ്ട്, എന്നാൽ മെമ്പർമാർ അല്ലാത്ത യാതൊരു മുൻ പരിചയവും ഇല്ലാതെ ട്രെയിൻ & സ്കൂൾ സ്റ്റാഫുകളെ നിയമിക്കാതെ ഈ മേഖലയിൽ ഒട്ടനവധി ആളുകൾ ഈ മേഖലയിലേക്ക് കടന്നു വരുന്നു. പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്, ബന്ധപ്പെട്ട അധികാരികളുടെ നേതൃത്വത്തിലും ഉത്തരവാദിത്തമുള്ള സ്ഥാപനം എന്ന നിലയിലും KHRA ആളുകളെ ട്രെയിൻ ചെയ്തും മെമ്പർഷിപ്പ് നൽകുമ്പോഴും ഇത്തരം അറിവില്ലായ്മ നിന്നുണ്ടാകുന്ന ദുരന്തങ്ങളിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്നു. ഒരു പരിധിവരെ അത് വിജയം കാണുകയും ചെയ്യുന്നുണ്ട്. പല ആളുകളും ഭക്ഷണ ഉൽപ്പാദനം എന്നാൽ ഇപ്പോഴും മേഖലയിലെ ഇത്രയും അറിവുകളും ട്രെയിനിംഗുകളും നൽകുന്ന സംഘടനയിൽ ചേരാൻ മുഖം കാണിക്കാറുണ്ട്. ഈ മേഖലയിൽ ഗവൺമെന്റ് ബോഡിയുമായി ചേർന്നുനിന്നുകൊണ്ട് നിയമങ്ങൾ പാലിച്ച് ബിസിനസ്സ് ചെയ്യാൻ ആഹ്വാനം ചെയ്യുന്ന ഒരേയൊരു സംഘടനയെ ഉള്ളൂ അത് കെ. എച്ച്. ആർ. എ. വളരെയധികം അഭിമാനത്തോടെ പറയാം.
നമ്മുടെ മേഖലയുടെ ഏറ്റവും വലിയ പ്രതിസന്ധിക്ക് ഒരൊറ്റമൂലി...... ഉപയോഗിച്ചവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നു.... ഇത് റിസൾട്ട് ആണ്
🔴⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ