വിനാഗിരി പ്രാഥമികമായി പാചകവുമായി ബന്ധപ്പെട്ട അടുക്കളയിലെ പ്രധാന വസ്തുവാണ്. എന്നാല്‍ ഇതിന് അടുക്കളയുടെ പരിധിക്കപ്പുറത്തേക്ക് വ്യാപിക്കുന്ന ഒരു ബഹുമുഖ സ്വഭാവമുണ്ട്. വിനാഗിരി നമ്മുടെ ഭക്ഷണത്തിന് രുചി കൂട്ടുന്നതിനുള്ള ഒരു മികച്ച ഘടകമാണെങ്കിലും അതിന്റെ പ്രയോജനം അവിടെ അവസാനിക്കുന്നില്ല. നമ്മുടെ ദൈനംദിന ജീവിതത്തിന്റെ വിവിധ വശങ്ങളില്‍ വിനാഗിരി ഉപകാരപ്പെടും. അവ ഏതൊക്കെയാണ് എന്ന് നോക്കാം
വിനാഗിരിയുടെ അസിഡിറ്റി അതിനെ ശുചീകരണരംഗത്ത് ശക്തമായ സാന്നിധ്യമാക്കുന്നു. വിനാഗിരി വെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കുന്നത് മികച്ച ക്ലീനറാക്കി മാറ്റുന്നു. കൗണ്ടര്‍ടോപ്പുകള്‍ മുതല്‍ ഗ്ലാസ് വരെയുള്ള ഉപരിതലങ്ങള്‍ വരെ വൃത്തിയായി കൈകാര്യം ചെയ്യാന്‍ ഇത് സഹായിക്കുന്നു. വിനാഗിരി അനായാസമായി അഴുക്കുകള്‍ മാറ്റി നിങ്ങളുടെ വീടിന് നവോന്മേഷവും തിളക്കവും നല്‍കുന്നു.
നിങ്ങളുടെ അലക്കല്‍ പ്രവൃത്തിയില്‍ വിനാഗിരി ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ തുണിത്തരങ്ങളിലെ അനാവശ്യ ദുര്‍ഗന്ധത്തോട് വിടപറയാന്‍ സഹായിക്കുന്നു. തുണി കഴുകുമ്പോള്‍ ഒരു കപ്പ് വൈറ്റ് വിനാഗിരി ചേര്‍ക്കുന്നത് നീണ്ടുനില്‍ക്കുന്ന ദുര്‍ഗന്ധങ്ങളെ നിര്‍വീര്യമാക്കാന്‍ സഹായിക്കും വീട്ടിലെ മോശം ഗന്ധം വിനാഗിരിയുടെ സഹായത്തോടെ എളുപ്പത്തില്‍ ഇല്ലാതാക്കാം. ദുര്‍ഗന്ധം വമിക്കുന്ന സ്ഥലങ്ങളില്‍ ഒരു പാത്രം വിനാഗിരി വയ്ക്കുക.
ദുര്‍ഗന്ധങ്ങള്‍ ആഗിരണം ചെയ്യാനും അത് നിര്‍വീര്യമാക്കാനും വിനാഗിരിക്ക് കഴിവുണ്ട്. മുടിയുടെ ആരോഗ്യവും തിളക്കവും വര്‍ധിപ്പിക്കുന്നതില്‍ വിനാഗിരിക്ക് പങ്കുണ്ട്. ഒരു ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ വെള്ളത്തില്‍ കലര്‍ത്തി മുടി കഴുകുന്നത് മുടിയില്‍ നിന്ന് സ്‌റ്റൈലിംഗ് ഉല്‍പ്പന്നങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
കീടനാശിനിയായും വിനാഗിരി ഉപയോഗിക്കാം. വെള്ളവും വിനാഗിരിയും തുല്യ ഭാഗങ്ങളില്‍ കലര്‍ത്തി, ഉറുമ്പുകള്‍ പോലുള്ള സാധാരണ കീടങ്ങളെ തടയാന്‍ നിങ്ങള്‍ക്ക് ഒരു സൊലൂഷന്‍ ഉണ്ടാക്കാം. ഇത് ബാധിത പ്രദേശങ്ങള്‍ക്കും ചുറ്റും തളിക്കുന്നത് അവയെ അകറ്റി നിര്‍ത്താന്‍ സഹായിക്കും.
ആപ്പിള്‍ സൈഡെര്‍ വിനെഗര്‍ ശരീരത്തിന് നല്ലതോ? അറിയേണ്ടതെല്ലാം
ഏറെ സ്വീകാര്യതയുള്ള ഹെല്‍ത്ത് സപ്ലിമെന്റായി മാറിയിരിക്കുകയാണ് ആപ്പിള്‍ സൈഡർ വിനെഗർ. നൂറ്റാണ്ടുകളായി പാചകത്തിലും ഔഷധകൂട്ടുകളിലുമെല്ലാം ഉപയോഗിച്ചു വരുന്ന ഒന്നുകൂടിയാണിത്. ആപ്പിള്‍ ചതച്ച് ലായനി വേർതിരിച്ച് ബാക്ടീരിയയും യീസ്റ്റും ചേർക്കലാണ് നിർമാണപ്രക്രിയയില്‍ ആദ്യത്തേത്. ആപ്പിളില്‍ നിന്നുള്ള പഞ്ചസാര പുളിപ്പിച്ച് ആല്‍ക്കഹോളായി മാറുമ്പോഴാണ് സൈഡർ രൂപപ്പെടുന്നത്. ആസിഡ് ഫോമിങ് ബാക്ടീരിയ, അസറ്റിക് ആസിഡ്, മാലിക് ആസിഡ് എന്നിവയുടെ സഹായത്തോടെ സൈഡറിനെ ആപ്പിള്‍ സൈഡർ വിനഗറാക്കുന്നു. ഗുണങ്ങളേറെയാണെങ്കിലും ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.
ഗുണങ്ങള്‍ ഏറെ
ആപ്പിള്‍ സൈഡെര്‍ വിനെഗര്‍ ഉപയോഗിക്കുന്നതിലൂടെ ശരീരത്തിന് നിരവധി ഗുണങ്ങളുണ്ട്. ശരീരഭാരവും കൊളസ്ട്രോളും കുറയ്ക്കാം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഒപ്പം, ഹൃദയാരോഗ്യത്തിനും ചർമസംരക്ഷത്തിനും സഹായകരവുമാണ്. പ്രധാനപ്പെട്ട ഗുണങ്ങള്‍ ഇവയൊക്കെയാണ്. എന്നാല്‍, ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.
ലയിപ്പിച്ച് കുടിക്കുക
ആപ്പിള്‍ സൈഡെര്‍ വിനെഗര്‍ നേരിട്ട് കുടിക്കരുതെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം. വലിയ തോതില്‍ അസിഡിക് ആയതിനാല്‍ നേരിട്ട് കുടിച്ചാല്‍ പല്ലിന്റെ ഇനാമലിലും വായിലും തൊണ്ടയിലും അന്നനാളത്തിലുമുള്ള മൃദുകലകള്‍ക്ക് കേടുവരും. വയറിനെ അസ്വസ്ഥമാക്കാനും സാധ്യതയേറെയാണ്. വെള്ളത്തില്‍ ലയിപ്പിച്ചതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ. ഒരു ടേബള്‍ സ്പൂണ്‍ ആപ്പിള്‍ സൈഡെര്‍ വിനെഗര്‍ ലയിപ്പിക്കാന്‍ ഒരു കപ്പ് വെള്ളം മതിയാകും. മറ്റൊരു വഴി, സലാഡുകള്‍ക്കുള്ള ഡ്രസ്സിംഗായി ഉപയോഗിക്കാം. രുചിയും കൂട്ടാം, ആരോഗ്യത്തെ ബാധിക്കുകയുമില്ല.
ഭക്ഷണം കഴിച്ചയുടന്‍ പാടില്ല
ഭക്ഷണം കഴിച്ചയുടന്‍ ആപ്പിള്‍ സൈഡെര്‍ വിനെഗര്‍ കുടിക്കുന്നത് ശരീരത്തിന് അത്ര അഭികാമ്യമല്ല. നിരവധി ദഹന പ്രശ്‌നങ്ങള്‍ക്കാണ് അത് വഴിയൊരുക്കുന്നത്. ഭക്ഷണത്തിന് ശേഷം പരമാവധി ഒഴിവാക്കണം. അതല്ലെങ്കില്‍ ആഹാരം കഴിച്ച് 20 മിനിറ്റെങ്കിലും കാത്തിരുന്നേ മതിയാകൂ.
എത്ര അളവ് കുടിയ്ക്കാം?
കുറഞ്ഞ അളവില്‍ 2-3ടീസ്പൂൺ ആപ്പിള്‍ സൈഡെർ വിനെഗർ ഒരു വലിയ ഗ്ലാസ് വെള്ളത്തില്‍ ചേർത്ത് വെറും വയറ്റിലോ ആഹാരത്തിന് മുന്‍പോ കുടിക്കാം. 15-30 മി.ലി വരെയാകാം. മൂന്ന് കാലറിയാണ് ഓരോ ടേബിള്‍ സ്പൂണിലും അടങ്ങിയിരിക്കുന്നത്.
ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് കുടിക്കരുത്
ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കുടിക്കരുത്. ഇത് തൊണ്ടയ്ക്കും, അന്നനാളത്തിനും ഹാനികരമാണ്. രാത്രിഭക്ഷണത്തിന് മുന്‍പ് കുടിക്കുകയും വേണം.
⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ