സഞ്ചാരികളുടെ സ്വപ്ന ഭൂമിയാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ.പവിഴ ദ്വീപിലെ വിസ്മയക്കാഴ്ചകൾ കാണാൻ ഒരു തവണയെങ്കിലും പോയില്ലെങ്കിലും അത് ജീവിതത്തിലെ വലിയ നഷ്ടമായിരിക്കും.
ഇപ്പോഴിതാ കൊച്ചിയിൽ നിന്നും കൗതുകക്കാഴ്ചകൾ നിറഞ്ഞ ആൻഡമാനിലേക്ക് യാത്ര പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് ഐ ആർ സി ടി സി. അഞ്ച് രാത്രിയും ആറ് പകലും നീണ്ടുനിൽക്കുന്ന യാത്ര ഫെബ്രുവരി 25 നാണ് തുടങ്ങുന്നത്.
യാത്ര പാക്കേജിനെ കുറിച്ച് വിശദമായി അറിയാം.
കൊച്ചിയിൽ നിന്നും രാവിലെ 7.5 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.20 ഓടെ പോർട്ട്ബ്ലയറിൽ എത്താം. ആദ്യ ദിവസം കോർബിൻസ് കോവ് ബീച്ച്, സെല്ലുലാർ ജയിൽ, ലൈന്റ് ആന്റ് സൗണ്ട് ഷോ എന്നിവയാണ് കാണാനാകുക.
രാത്രി പോർട്ട്ബ്ലെയറിലാണ് താമസം ഒരുക്കുക. രണ്ടാം ദിനം രണ്ട് ദ്വീപുകൾ കാണാം. റോസ് ഐലന്റിലേക്കും നോർത്ത് ബേയിലേക്കുമാണ് യാത്ര ഒരുക്കിയിരിക്കുന്നത്.
ബ്രിട്ടീഷ് കാലത്ത് ആൻഡമാന്റെ തലസ്ഥാനമായിരുന്നു റോസ് ഐലന്റ്. ഇപ്പോൾ തീർത്തും ഉപേക്ഷിക്കപ്പെട്ട ഒരു നഗരമാണ്. കോറൽ ഐലന്റ് അഥവാ നോർത്ത് ബേയിൽ പവിഴപ്പുറ്റുകൾ, ഗ്ലാസ് ബോട്ടം ബോട്ടിലൂടെ കടലിന്റെ അടിത്തട്ടിലെ കാഴ്ചകൾ കാണാം.
പക്ഷേ ഇതൊക്കെ പാക്കേജിൽ ഉൾപ്പെടുന്നില്ല. രാത്രിയോടെ പോർട്ട്ബ്ലെയറിലേക്ക് തിരിച്ചുവരാം.
മൂന്നാമത്തെ ദിവസം ഹാവ്ലോക്ക് ദ്വീപാണ് സന്ദര്‍ശിക്കുന്നത്. ഉച്ചവരെ നിങ്ങളുടെ ഇഷ്ടംപോലെ ഇവിടെ ചെലവഴിക്കാം. ഉച്ചകഴിഞ്ഞ് ഏഷ്യയിലെ ഏറ്റവും മികച്ച ബീച്ചുകളിലൊന്നായ രാധാനഗർ ബീച്ച് കാണ്ട് അന്ന് ഹാവ്ലോക്കിൽ തന്നെ രാത്രി താമസം.
നാലാം ദിവസത്തെ ആദ്യ ലക്ഷ്യസ്ഥാനം കാലാപത്തർ ബീച്ച് ആണ്. തുടർന്ന് നീൽ ദ്വീപിലേക്കാണ് യാത്ര. ലക്ഷ്മൺപൂർ ബീച്ചിൽ സൂര്യാസ്തമയം കണ്ട് രാത്രി നീൽ ഐലൻഡിൽ താമസം. പിറ്റേന്ന് പുലർച്ചെ ഭരത്പൂർ ബീച്ചും നാച്ചുറൽ ബ്രിഡ്ജം കണ്ട് പോർട്ട് ബ്ലെയറിലേക്ക് പോതും.
വൈകിട്ട് മുഴുവൻ നിങ്ങൾക്ക് ഷോപ്പിങ്ങും മറ്റു പരിപാടികളുമായി സമയം ചെലവഴിക്കാം. രാത്രി താമസം പോർട്ബ്ലെയറിലാണ്. ആറാം ദിവസം മടക്ക യാത്രയാണ്, പോർട്ട് ബ്ലെയർ വിമാനത്താവളത്തിൽ നിന്നും ഉച്ചകഴിഞ്ഞ് 2.55 ന് കയറി, വൈകിട്ട് 7.55ന് കൊച്ചിയിൽ എത്തും.
ട്രിപ്പിൾ ഒക്യുപന്‍സിയിൽ ഒരാൾക്ക് 51080 രൂപ, ഡബിൾ ഒക്യുൻസിയിൽ ഒരാൾക്ക് 52660 രൂപ, സിംഗിൾ ഒക്യുപൻസിയിൽ 69250 രൂപ എന്നിങ്ങനെയാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് ഐആർസിടിസി എറണാകുളം ഓഫീസ്- 0484-2382991
നമ്മുടെ മേഖലയുടെ ഏറ്റവും വലിയ പ്രതിസന്ധിക്ക് ഒരൊറ്റമൂലി...... ഉപയോഗിച്ചവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നു.... ഇത് റിസൾട്ട് ആണ്.
🔴⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ