20 ലക്ഷത്തിനും മുകളിൽ നഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു
കട പൂർണ്ണമായും കത്തി നശിച്ചു.
പാലാ ബ്യൂറോ: പാലാ മാർക്കറ്റിലുള്ള ശരവണ ഭവൻ ഹോട്ടലിൽ ഉണ്ടായ വൻ തീപിടുത്തത്തെ തുടർന്ന് കട പൂർണ്ണമായും കത്തി നശിച്ചു. ഏകദേശം 20 ലക്ഷത്തിനു മുകളിൽ നാശനഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു.
രാവിലെ ഏകദേശം 9 മണിക്കാണ് തീപിടുത്തം ഉണ്ടായത്. ശബരിമല സീസൺ ആയതുകൊണ്ട് കടയിൽ നിറയെ അയ്യപ്പഭക്തർ ഉണ്ടായിരുന്നു. കടമയുടെയും അയൽപക്കത്തുള്ള കടക്കാരുടെയും, നാട്ടുകാരുടെയും സംയോജിത ഇടപെടൽ മൂലം ആളുകൾക്ക് പരിക്കേൽക്കാതെ രക്ഷപ്പെടുത്താൻ സാധിച്ചു.
തൊട്ടടുത്ത സൂപ്പർമാർക്കറ്റ്, സ്റ്റാർവിഷൻ കേബിൾ ഓഫീസ്, തുണികടകൾ,പച്ചക്കറി കട, മീൻകട കോഫി ഹൗസ്, ജീവനക്കാർ പോകയും തീയും ഉയരുന്നത് കണ്ട് ഭയന്ന് പ്രണാരക്ഷാർത്ഥം ഓടി മാറി.
ഫയർഫോഴ്സ് എത്തി തീ അണച്ചു. സംഭവ വിവരം അറിഞ്ഞ ഉടനെ തന്നെ പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ സംഭവസ്ഥലം സന്ദർശിച്ചു, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഷാജു തുരുത്തേൽ, സാവിയോ കാവുകാട്ടും ബിജോയ് മണർകാട്ട് പോലീസ് അധികാരികൾ, മറ്റ് ഒട്ടനവധി പ്രമുഖർ സംഭവസ്ഥലത്ത് എത്തി.
കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധികളും സംഭവമറിഞ്ഞു ഉടനെ സ്ഥലത്തെത്തുകയും, സംസ്ഥാന ജില്ലാ നേതാക്കളെ വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തു.
ഫയർഫോഴ്സ് തീ അണച്ച് പോയതിനുശേഷം ചെയർപേഴ്സണും, KHRA പ്രതിനിധികളും നിൽക്കേ വീണ്ടും പുക ഉയരുന്നത് കണ്ട് , ഉടനടി ഫയർഫോഴ്സിനെ വീണ്ടും വിളിച്ച് രണ്ടാമത് മുകൾ ഭാഗത്തെ സീലിംഗ് പൊളിച്ച് വെള്ളം ഒഴിപ്പിച്ചു, വേണ്ട കരുതൽ എടുക്കുകയുണ്ടായി.
കേരളാ ഹോട്ടൽ & റെസ്റ്റുറന്റ് അസോസിയേഷൻ (KHRA ) സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെരീഫ്, ജില്ലാ പ്രസിഡന്റ് എൻ പ്രതീഷ്, ജില്ലാ സെക്രട്ടറി കെ കെ ഫിലിപ്പ് കുട്ടി, സംസ്ഥാന കമ്മിറ്റി അംഗം ടി സി അൻസാരി, ഷാഹുൽഹമീദ്, ബോബി കേറ്റർ സംഭവം അറിഞ്ഞ ഉടനെ വിളിച്ച് അന്വേഷിക്കുകയും, ജില്ലാ നേതൃത്വത്തിന്റെ അറിയിപ്പിനെ തുടർന്ന് ജില്ലാ ഓഫീസ് സെക്രട്ടറി ജോണേട്ടൻ,പാലാ യൂണിറ്റ് പ്രസിഡന്റ് ബിജോയ് വി ജോർജ്, ജില്ലാ രക്ഷാധികാരി ബേബി ഒമ്പള്ളി, യൂണിറ്റ് സെക്രട്ടറി ബിപിൻ തോമസ് സ്ഥലം സന്ദർശിച്ച് ജില്ലയിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
നമ്മുടെ മേഖലയുടെ ഏറ്റവും വലിയ പ്രതിസന്ധിക്ക് ഒരൊറ്റമൂലി...... ഉപയോഗിച്ചവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നു.... ഇത് റിസൾട്ട് ആണ്.
🔴⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ