ജീവിതത്തിന്റെ അവസാന നിമിഷവും താൻ സ്നേഹിക്കുന്ന സൗഹൃദം നിറഞ്ഞുനിൽക്കുന്ന സംഘടനയുടെ യോഗത്തിനിടെ.....
തിരുവനന്തപുരം : ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും തിരുവനന്തപുരം ജില്ലാ കമ്മിറ്റി രക്ഷാധികാരിയും, നെയ്യാറ്റിൻകരയിൽ ശ്രീകൃഷ്ണൻ കോവിൽ കവലയിലെ ജയകൃഷ്ണ ഹോട്ടൽ ഉടമയുമായ നെയ്യാറ്റിൻകര കന്നിപ്പുറം ഗിരിജാ ഭവനിൽ ബി. ജയാദരൻ നായർ (73) കുഴഞ്ഞുവീണു മരിച്ചു.
മൃതദേഹം ഞായറാഴ്ച രാവിലെ 9.30 ന് കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് ശേഷം 11ന് ശാന്തി കവാടത്തിൽ സംസ്കരിച്ചു.
മറ്റ് പ്രമുഖർക്കൊപ്പം കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, ജനറൽ സെക്രട്ടറി കെ പി ബാലകൃഷ്ണ പൊതുവാൾ, ട്രഷറർ മുഹമ്മദ് ഷെരീഫ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജില്ലാ സെക്രട്ടറി, സംസ്ഥാന വർക്കിങ്പ്ര സിഡന്റുമാരായ മുഴുവൻ ജില്ലകളിലെയും KHRA പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
ശനിയാഴ്ച രാവിലെ തിരുവനന്തപുരത്ത് നടന്ന ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗത്തിനിടയിൽ കുഴഞ്ഞുവീണായിരുന്നു മരണം. ഭാര്യ ഗിരിജാംബിക, മക്കൾ: പരേതനായ അജിത് കുമാർ, അനു ജി നായർ, മരുമകൾ ലക്ഷ്മി.
കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ KHRA സംസ്ഥാന കമ്മിറ്റി യോടൊപ്പം കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള പ്രതിനിതികളുടെ ഒരു അനുശോചന യോഗവും തിരുവനന്തപുരം ജില്ലാ കെഎച്ച്ആർഎ ഭവനിൽ വച്ച് നടത്തുകയും ചെയ്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ