മല്ലിയും മല്ലിയിലയും ഇല്ലാത്ത വീട് വിരളമായിരിക്കും. വെള്ളം തിളപ്പിക്കാനും പാചകത്തിന് ഉപയോഗിക്കാനുമൊക്കെ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് മല്ലി. എന്നാൽ പലർക്കും മല്ലിയുടെ ഗുണങ്ങളെ കുറിച്ച് കൃത്യമായി അറിയില്ല എന്നതാണ് വാസ്തവം.
ഉണക്കിയ മല്ലി വിത്തുകൾ സുഗന്ധവൃഞ്ജമായി ഉപയോഗിക്കുന്നു. പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവയുടെ കലവറയാണ് മല്ലി. ഫോളിക് ആസിഡ്, മഗ്നീഷ്യം, കാൽസ്യം എന്നിവയുടെ ഉറവിടമാണ് ഇത്. ഒരൽപ്പം മല്ലി എന്നും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നിരവധിയാണ് ഗുണങ്ങൾ. അവയിൽ ചിലത് ഇതാ..
1) മുഖക്കുരുവിന്
മല്ലി വെള്ളമൊഴിച്ച് ഒരു നുള്ള് മഞ്ഞളും മുൾട്ടാണി മിട്ടിയും തേനും ചേർത്ത് പേസ്റ്റാക്കി മുഖത്ത് പുരട്ടുന്നത് മുഖക്കുരു മാറാൻ സഹായിക്കുന്നു. ബ്ലാക്ക്ഹെഡ്സ് നീക്കം ചെയ്യുന്നതിനും ബാക്ടീരിയയുടെ ആക്രമണത്തിൽ നിന്ന് രക്ഷ തേടാനും ഇത് സഹായിക്കുന്നു.
2) തലമുടിക്ക്
മുടി കൊഴിച്ചിലിന് നിന്ന് രക്ഷ തേടാനും മല്ലി സഹായിക്കും. മുടിയിൽ പുരട്ടുന്ന എണ്ണയിൽ അല്പം മല്ലിപ്പൊടി കലർത്തി ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മസാജ് ചെയ്യുക. മുടികൊഴിച്ചിലിന് പുറമേ മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
3) ആർത്തവ വേദന കുറയ്‌ക്കാൻ
മല്ലിവെള്ളം ആർത്തവ വേദന കുറയ്‌ക്കാൻ സഹായിക്കുന്നു. എൻഡോക്രൈൻ ഗ്രന്ഥികളിൽ നിന്ന് ഹോർമോണുകളുടെ ശരിയായ പ്രവർത്തനത്തിനെ മല്ലി വിത്തുകൾ ഉത്തേജിപ്പിക്കുന്നു.
4) പ്രമേഹ രോഗികൾക്ക്
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറച്ച് ഇൻസുലിന്റെ അളവ് നിയന്ത്രിക്കാൻ മല്ലി സഹായിക്കും. ആന്റി ഓക്സിഡൻറ്, ആൻറി മൈക്രോബിയൽ, ഡീടോക്സിഫയിങ് ഗുണങ്ങൾ ഉണ്ട്. ഇത് രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ സഹായിക്കും.
5) ചർമ്മ സംരക്ഷണത്തിന്
ചർമ്മത്തിലെ വീക്കം, എക്സിമ, ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് മല്ലി പരിഹാരമാർഗമാണ്. വായിലെ അൾസർ, മുറിവ് തുടങ്ങിവയ്‌ക്കും മല്ലി ഉത്തമമാണ്. ഒരു സ്പൂൺ മല്ലി വെള്ളത്തിൽ തിളപ്പിക്കുക, തണുപ്പിച്ച് ഈ വെള്ളത്തിൽ വാ കഴുകുന്നത് വായ്‌പ്പുണ്ണിന് ആശ്വാസം ലഭിക്കും.
6) ദഹനത്തിന്
നല്ല ദഹനത്തിന് മല്ലി ഗുണം ചെയ്യുന്നു. തലേ ദിവസം മല്ലി കുതിർത്ത് രാവിലെ വെറും വയറ്റിൽ ഈ വെള്ളൺ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കരളിന്റെയും കുടലിന്റെയും ആരോഗ്യത്തിന് മല്ലി സഹായിക്കുന്നു
7) നേത്ര പ്രശ്നങ്ങൾക്ക്
നേത്ര പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മല്ലിക്ക് കഴിയും. കണ്ണിന്റെ പ്രശ്നങ്ങൾ മാറാൻ മല്ലിവെള്ളം കൊണ്ട് കണ്ണ് കഴുകുന്നത് നല്ലതാണ്. ഒരു സ്പൂൺ മല്ലി വെള്ളത്തിൽ തിളപ്പിക്കുക, തണുപ്പിച്ച് ഈ വെള്ളത്തിൽ വാ കഴുകുക. വായ്‌പ്പുണ്ണിന് ആശ്വാസം ലഭിക്കും.
8) വൃക്കയുടെ ആരോഗ്യത്തിന്