എറണാകുളം : സിഗ്നേച്ചർ വാൾ ക്യാമ്പയിന് തുടക്കം
ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലയിൽ സിഗ്നേച്ചർ വാൾ ക്യാമ്പയിൻ ആരംഭിച്ചു. ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്യാമ്പയിൻ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ഉദ്ഘാടനം ചെയ്തു.
ജനാധിപത്യത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന പ്രക്രിയയാണ് തിരഞ്ഞെടുപ്പ്. അതിൽ പങ്കെടുക്കാൻ ഓരോ പൗരനും അവകാശമുണ്ട്. 18 വയസ് പൂർത്തിയായ എല്ലാവരും തിരഞ്ഞെടുപ്പിൽ പങ്കാളികളാകണം. സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച ക്യാമ്പയിനിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, അസി. കളക്ടർ നിഷാന്ത് സിഹാര, ഡെപ്യൂട്ടി കളക്ടർമാരായ വി. ഇ അബ്ബാസ്, ബി. അനിൽകുമാർ , ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി ടി ജോൺ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, കളക്ടറേറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ