മഞ്ഞളിന് ഗുണങ്ങള്‍ മാത്രമല്ല, ദോഷവശങ്ങളും ഉണ്ട്
മഞ്ഞള്‍ കഴിച്ചാല്‍ ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ ഉണ്ട്. നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ മഞ്ഞള്‍ നല്ലതാണ്. അതുപോലെ തന്നെ അണുബാധകളില്‍ നിന്നു നമ്മളെ സംരക്ഷിക്കുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മഞ്ഞള്‍ സഹായിക്കുന്നുണ്ട്. കാരണം, മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കര്‍ക്യൂമിന്‍ നമ്മളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതിനാല്‍ തന്നെ എന്ത് അസുഖം വന്നാലും മഞ്ഞള്‍ ഉപയോഗിക്കുന്നത് നമ്മളുടെ ശീലങ്ങളില്‍ ഒന്നാണ്. എന്നാല്‍, മഞ്ഞള്‍ അമിതമായി ഉപയോഗിക്കുന്നത് മൂലം ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യത കൂടുതലാണ് അവ എന്തെല്ലാമെന്ന് നോക്കാം.
കഴിക്കേണ്ട അളവ്
പലരും രാവിലെ വെറും വയറ്റില്‍ മഞ്ഞള്‍ കഴിക്കുന്നവരുണ്ട്. ചിലര്‍ പാലില്‍ പച്ചമഞ്ഞള്‍ അരച്ച് ചേര്‍ത്ത് കുടിക്കും. പൊതുവില്‍ കഫക്കെട്ട് കുറയ്ക്കാന്‍, വിരശല്യം അകറ്റാന്‍, അതുപോലെ തന്നെ നല്ല രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്. എന്നാല്‍, മഞ്ഞള്‍ ഒരു ദിവസം കഴിക്കുന്നതിനും ചില അളവുകളുണ്ട്. അഥായത് ഒരു ദിവസം 500 മുതല്‍ 2000 മില്ലിഗ്രാം മഞ്ഞളാണ് നമ്മള്‍ കഴിക്കേണ്ടത്. എന്നാല്‍ മാത്രമാണ് ഇതിന്റെ ഗുണങ്ങള്‍ നമ്മള്‍ക്ക് ലഭിക്കുകയുള്ളൂ. എന്നാല്‍, ഇതില്‍ കൂടുതല്‍ അളവില്‍ മഞ്ഞള്‍ കഴിച്ചാല്‍ ആരോഗ്യത്തിന് ചില പ്രശ്‌നങ്ങളും നേരിടാം. ഇത് ഗുണത്തേക്കാളധികം ദോഷം ചെയ്യുന്നതിനും കാരണമാണ്.
ദോഷവശങ്ങള്‍
നമ്മള്‍ ദിവസേന അമിതമായി മഞ്ഞള്‍ കഴിച്ചാല്‍ അത് ശരീരത്തില്‍ ഉണ്ടാക്കുന്ന ദോഷവശങ്ങള്‍ ഉണ്ട്. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട ദോഷമവശമായി നമ്മള്‍ക്ക് അനുഭവപ്പെടുക ഇത് വയറ്റില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ ആണ്. നിങ്ങള്‍ അമിതമായി മഞ്ഞള്‍ കഴിക്കുമ്പോള്‍ അത് വയറ്റില്‍ അസിഡിറ്റി പ്രശ്‌നങ്ങള്‍ ക്രിയേറ്റ് ചെയ്യുന്നതിന് കാരണമാകുന്നുണ്ട്. കൂടാതെ, വയറിളക്കം, വയര്‍ ചീര്‍ക്കല്‍ എന്നീ അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും നിങ്ങള്‍ അനുഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്.
ചിലര്‍ക്ക് മഞ്ഞള്‍ അമിതമായി ശരീരത്തില്‍ എത്തുമ്പോള്‍ അത് അമിതമായിട്ടുള്ള തലവേദന ഉണ്ടാക്കുന്നതിന് കാരണമാകുന്നു. അതുപോലെ തലകറക്കം എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാകാനും മഞ്ഞളിന്റെ ഉപയോഗം കാരണമാകുന്നുണ്ട്. ചലരില്‍ പിത്താശയത്തില്‍ കല്ല് പോലും വരാന്‍ ഇത് കാരണമാണ്. അതുപോലെ ഗര്‍ഭിണികളില്‍ രക്തസ്രാവം വരുന്നതിനും മഞ്ഞളിന്റെ ഉപയോഗം കാരണമാകുന്നുണ്ട്. അതിനാല്‍ അമിതമായി മഞ്ഞള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്.