ഒറ്റ മരത്തിൽ നിന്ന് മൂന്നുതരം മാങ്ങകൾ; സാങ്കേതിക വിദ്യയുമായി നിദാൽ നിയാസ്
കാഞ്ഞങ്ങാട്: ഒറ്റ മരത്തിൽനിന്ന് മൂന്നുതരം മാങ്ങകൾ ഉൽപാദിപ്പിക്കുന്ന സാങ്കേതിക വിദ്യയുമായി തൃക്കരിപ്പൂർകൈക്കോട്ട് കടവ് പി.എം.എസ് പൂക്കോയ തങ്ങൾ സ്മാരക ഹയർസെക്കൻഡറിയിലെ നിദാൽ നിയാസ്. നാട്ടുമാവിൽ സങ്കരയിനം മാവിൻ തൈകൾ ബഡ് ചെയ്താണ് മൂന്നിൽ കൂടുതൽ ഇനം മാങ്ങകൾ ഉൽപാദിപ്പിക്കുന്നത്. നീലം, അൽഫോൻസ, കാലാപാടിഎന്നീ മാങ്ങകളാണ് നിദാൽ നിയാസ് ബഡ് ചെയ്ത് ഉൽപാദിപ്പിക്കുന്നത്.