Friday, 10 November 2023

ഹരിത കർമസേനക്ക് പണം നൽകാത്ത വീട്ടുകാർക്ക് പിഴ ചുമത്തി

SHARE

ഹരിത കർമസേനക്ക് പണം നൽകാത്ത വീട്ടുകാർക്ക് പിഴ ചുമത്തി


 കൊടിയത്തൂർ (കോഴിക്കോട്): ഹരിത കർമസേനക്ക് മാസങ്ങളായി യൂസർ ഫീ നൽകാത്ത രണ്ട് വീട്ടുകാർക്ക് പിഴ ചുമത്തി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. ഒൻപതാം വാർഡിലെ യൂസർ ഫീ നൽകാത്ത രണ്ട് വീടുകൾക്കാണ് പിഴ ചുമത്തിയത്.
മാലിന്യ മുക്തം നവകേരളം പരിപാടിയോടനുബന്ധിച്ച് "എ ഡേ വിത്ത് ഹരിത കർമ സേന"പദ്ധതിയുടെ ഭാഗമായി ഒമ്പത്, പത്ത് വാർഡുകളിൽ നടത്തിയ പരിശോധനയിലാണ് നടപടി

10 വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തുകയും യൂസർ ഫീ ഈടാക്കുകയും ചെയ്തു.ആരോഗ്യ സ്റ്റാൻഡിങ് പേഴ്സൺ മറിയം കുട്ടി ഹസ്സൻ, ക്ഷേമകാര്യ ചെയർമാൻ ബാബുപൊലുകുന്ന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ പഞ്ചായത്ത് അസി. സെക്രട്ടറി ടി. ഗഫൂർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ അമൽ, ഹെൽത്ത് ഇൻസ്പെക്ടർ സി. റിനിൽ എന്നിവരാണ് ഉണ്ടായിരുന്നത്.

























































































































































































































































































SHARE

Author: verified_user