Wednesday, 8 November 2023

കേരളത്തിലെ ഡെയറി ഫാമുകൾ എന്തുകൊണ്ട് നഷ്ടത്തിലേക്കു പോകുന്നു? ഒരു വെറ്ററിനറി ഡോക്ടറുടെ വിലയിരുത്തൽ.

SHARE

കേരളത്തിലെ ഡെയറി ഫാമുകൾ എന്തുകൊണ്ട് നഷ്ടത്തിലേക്കു പോകുന്നു? ഒരു വെറ്ററിനറി ഡോക്ടറുടെ വിലയിരുത്തൽ.


മാനേജ്മെന്റിലെ പിഴവുമൂലമാണ് കൂടുതൽ കർഷകരും നഷ്ടത്തിലേക്കു പോകുന്നത്. പശു പരിപാലനത്തിലെ ഏറ്റവും വലിയ ചെലവ് തീറ്റവിലയാണ് എന്നതിനാൽ അതിനെക്കുറിച്ച് ആദ്യമായി പറയാം. ധാരാളം പുല്ലു കൊടുക്കുന്നതിനൊപ്പം ഗുണമേന്മയുള്ള ഒരേയൊരു കാലിത്തീറ്റ മാത്രം കൊടുക്കുന്നതാണ് നല്ലത്. സമീകൃത കാലിത്തീറ്റയുടെ കൂടെ അധികമായി നൽകുന്ന പിണ്ണാക്ക്, ബിയർ വേസ്റ്റ്, ചോളപ്പൊടി, പുളിയരിപ്പൊടി എന്നിവ പശുവിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കാറുണ്ട്. ഇവ നൽകുന്നതു വഴി താൽക്കാലികമായി പാൽ ഉൽപാദന വർധന ഉണ്ടാകുമെങ്കിലും ശരീരത്തിലേക്ക് എത്തേണ്ട പോഷകങ്ങളുടെ അനുപാതം തെറ്റുന്നത് ചെന പിടിക്കുന്നത് ഉൾപ്പെടെയുള്ള ശാരീരിക പ്രക്രിയകളെ പ്രതികൂലമായി ബാധിക്കും. അന്നജം അധികമടങ്ങിയ ബിയർ വേസ്റ്റ്, ചോളപ്പൊടി എന്നിവ ആരോഗ്യത്തെ ബാധിക്കുന്നതിനൊപ്പം (Laminitis, SARA etc) മറ്റ് അസുഖങ്ങൾക്കും ചെന പിടിക്കാനുള്ള കാലതാമസത്തിനും കാരണമായി കണ്ടുവരുന്നു. കുളമ്പ് പശുവിന്റെ രണ്ടാം ഹൃദയമാണെന്ന് അതിശയോക്തി ഇല്ലാതെ തന്നെ പറയാം (അരി തീരെ വില കുറഞ്ഞ് കിട്ടിയാൽ അൽപം മുൻകരുതൽ എടുത്തിട്ടു മാത്രം തീറ്റയുടെ ഭാഗമാക്കി ഭാഗമാക്കി തീറ്റച്ചെലവ് കുറയ്ക്കാം).

പാൽ ഉൽപാദനത്തിന് ആനുപാതികമായി മാത്രമാണ് കാലിത്തീറ്റ നൽകേണ്ടത്. പ്രസവശേഷം ആദ്യ രണ്ടു മാസത്തിനുള്ളിൽ പശു അതിന്റെ ഏറ്റവും ഉയർന്ന ഉൽപാദനത്തിൽ എത്തുകയും, പതിയെ ഉൽപാദനം കുറഞ്ഞു വരികയും ആണല്ലോ ചെയ്യുന്നത്.എന്നാൽ പാൽ കുറയുന്ന സമയത്തും ആദ്യം കൊടുത്തിരുന്ന അതേ അളവിൽ കാലിത്തീറ്റ കൊടുക്കുന്ന ഒട്ടേറെ കർഷകരെ നേരിട്ട് കണ്ടിട്ടുണ്ട്. 6 ലീറ്റർ പാൽ മാത്രമുള്ള പശുവിന് 6 കിലോ കാലിത്തീറ്റ കൊടുക്കുന്ന ഒരു കർഷകനെ 2 ആഴ്ച മുൻപ് കണ്ടിരുന്നു. ക്ഷീര സംഘത്തിൽ പാൽ അളക്കുന്ന പൈസ കാലിത്തീറ്റ വാങ്ങാൻ പോലും തികയുമോ? കാലിത്തീറ്റ കൊടുക്കുന്നതിന്റെ ശാസ്ത്രീയ വശങ്ങൾ കർഷകർ കൃത്യമായി മനസ്സിലാക്കേണ്ടതാണ്. പശുവിന്റെ ആരോഗ്യത്തിനും നല്ല ദഹനത്തിനും പാലിലെ കൊഴുപ്പ് വർധിക്കുന്നതിനും പച്ചപ്പുല്ല് കൊടുക്കേണ്ടത് അത്യാവശ്യമാണ്.

തൊഴുത്തിന്റെ നിർമാണം, കന്നുകുട്ടി പരിപാലനം തൊട്ട് പശുവളർത്തലിന്റെ ഓരോ ഘട്ടവും വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവസാനമായി പ്രധാനപ്പെട്ട ഒരു കാര്യം കൂടി പറയണം. 60000 രൂപയുടെ പശുവിനെ വളർത്തുമ്പോൾ, അതിന്റെ കൂടെ ഒരു 3600  to 4000 രൂപ കൂടി മുടക്കി ഇൻഷുറൻസ് എടുക്കുന്നത് അല്ലേ നല്ലത്? പശുവിന്റെ വില 63600-64000 ആയി എന്നു വിചാരിച്ചാൽ മതി. ഇപ്പോഴത്തെ അസുഖങ്ങൾ അങ്ങനെയാണ്.




























































































































































































































































































SHARE

Author: verified_user