Friday, 10 November 2023

ആരെങ്കിലും കയറുന്നുണ്ടോ? ഇനി വീടിന് ശരിക്കും ബാൽക്കണി ആവശ്യമാണോ?

SHARE

ആരെങ്കിലും കയറുന്നുണ്ടോ? ഇനി വീടിന് ശരിക്കും ബാൽക്കണി ആവശ്യമാണോ?


വീടു നിർമിക്കുമ്പോൾ മുകളിലൊരു ബാൽക്കണിവേണമെന്നു പറയാത്തവർ ചുരുക്കമാണ്. വീടുണ്ടാക്കിയാല്‍ ബാൽക്കണിയിലിരുന്ന് വായിക്കണം, കാറ്റുകൊള്ളണം എന്നൊക്കെയുള്ള സ്വപ്നങ്ങൾ നെയ്തു കൂട്ടുന്നവരാണ് നാം. പക്ഷേ ഗൃഹപ്രവേശനത്തിനല്ലാതെ പല വീടുകളിലും പിന്നീടു ബാൽക്കണി പ്രവേശനം നടക്കാറില്ല എന്നുള്ളതാണ് അനുഭവം.

അടുപ്പു കൂട്ടിയതുപോലെ അടുത്തടുത്തു വീടുള്ള കേരളത്തിലെ വീടിന്റെ ബാൽക്കണികൾ പലപ്പോഴും ഒരു സാമൂഹികപ്രശ്നമായി മാറാറുണ്ട്. ബാൽക്കണിയിലിരുന്നു പുസ്തകം വായിക്കുന്ന ഗൃഹനാഥൻ വീട്ടിലെ കിടപ്പുമുറിയിലേക്ക് ഒളികണ്ണിട്ടുനോക്കിയതിനെ  ചൊല്ലിയുള്ള അയൽപക്കയുദ്ധങ്ങളും കേൾക്കാറുണ്ട്.ഇതു കൂടാതെ വീട്ടിലെ ബാലന്മാർ (കുട്ടികൾ) ഈ ബാൽക്കണിയിൽ കയറി അപകടങ്ങൾ വരുത്തിവയ്ക്കുന്നതും പതിവാണ്. ബാൽക്കണികൾ ബാല‘ക്കെണി’യായി മാറുന്ന സന്ദർഭങ്ങൾ നമ്മൾ പത്രത്തിലും മറ്റും വായിക്കാറുമുണ്ട്.

ഇത്തരം ഓപ്പണിങ്ങുകൾക്കു പകരം ജനലുകൾവച്ച ഒരിടമാണു രൂപകൽപന ചെയ്യുന്നതെങ്കിൽ അതിന്റെ ഉപയോഗസാധ്യത എത്രയോകൂടും. അപ്പർലിവിങ്ങിന്റെ ഭാഗമായോ കിടപ്പുമുറിയുടെ ഭാഗമായോ വായനശാലയായോ പഠനമുറിയായോ ഒക്കെ ഉപയോഗിക്കാം.പ്രകൃതിസുന്ദരമായ കായലോരങ്ങളോ വയലുകളോ മറ്റോ അഭിമുഖമായുണ്ടെങ്കിൽ ബാൽക്കണികൾ തീർച്ചയായും ഡിസൈൻ ചെയ്യാം.ഒരുപാട് പണം മുടക്കാനില്ലാത്ത, കണിശമായ ബജറ്റിൽ വീടുപണിയുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. 100 മുതൽ 200 വരെ സ്ക്വയർഫീറ്റ് അധികമെടുത്ത് ചെലവു ഗണ്യമായി കൂട്ടുന്ന ഇത്തരം ബാൽക്കണികൾ യഥാർഥത്തിൽ നമുക്ക് ആവശ്യമുണ്ടോ?

























































































































































































































































































SHARE

Author: verified_user