ഇനി ഏത് ഭാഷയിലുള്ളവരോടും മാതൃഭാഷയിൽ സംസാരിക്കാം; ഫോൺ കോളുകൾ തർജ്ജമ ചെയ്ത് കിട്ടും; ഗാലക്‌സി എഐ അവതരിപ്പിച്ച് സാംസങ്
സാംസങ് സ്മാർട്‌ഫോണുകളിലേക്ക് പുതിയ ഗാലക്‌സി എഐ പ്രഖ്യാപനവുമായി കമ്പനി. ഫോൺ കോളുകൾ തത്സമയം തർജ്ജമ ചെയ്യാൻ കഴിവുള്ള എഐ അധിഷ്ഠിത ഫീച്ചറുകളുമായാണ് ഗാലക്‌സി എഐ എത്തുന്നത്. എഐ രംഗത്തെ മുൻനിര കമ്പനികളുമായി സഹകരിച്ച് സജ്ജമാക്കിയ ക്ലൗഡ് അധിഷ്ഠിത എഐയും സാംസങ് വികസിപ്പിച്ചെടുത്ത എഐയും അടിസ്ഥാനമാക്കിയാണ് ഗാലക്‌സി എഐയുടെ പ്രവർത്തനം. ഓൺ-ഡിവൈസ് എഐ ആയിരിക്കും ഗ്യാലക്‌സി എഐ. മറ്റൊരു ഭാഷക്കാരനുമായി ഫോണിൽ സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാഷ തത്സമയം തർജ്ജമ ചെയ്യാനുള്ള ശേഷി ഇതിനുണ്ട്.
ഐ ലൈവ് ട്രാൻസലേറ്റ് കോൾ എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. മറ്റൊരു ഭാഷ ഉപയോഗിക്കുന്ന ആളുമായി ഫോണിൽ സംസാരിക്കുമ്പോൾ ടെക്‌സ്റ്റും ഓഡിയോയും തത്സമയം തർജ്ജമ ചെയ്ത് നൽകുമെന്നാണ് കമ്പനി പറയുന്നത്. ദൈനംദിന മൊബൈൽ ഉപയോഗത്തിൽ ഇത് മാറ്റങ്ങൾ കൊണ്ടുവരുമെന്ന് സാംസങ് അവകാശപ്പെടുന്നു. ഇതിനൊപ്പം തന്നെ കൂടുതൽ സുരക്ഷയും സ്വകാര്യതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
സങിന്റെ ഫോൺ ആപ്പിലാണ് ഈ സംവിധാനമുള്ളത്. അടുത്ത വർഷം ആദ്യം ഗാലക്‌സി എഐ ഫോണുകൾ വിപണിയിൽ എത്തുമെന്ന് കമ്പനി പറയുന്നു. 2024-ൽ പുറത്തിറക്കുന്ന സാംസങ് ഗാലക്‌സി എസ് 24 സ്മാർട്ട്‌ഫോണുകളിൽ ഗാലക്‌സി എഐ ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫോണിന്റെ കോളിംഗ്ഫംഗ്ഷനിലേക്ക് ഈ ഫീച്ചർ ഉൾപ്പെടുത്തുന്ന ആദ്യ കമ്പനികളിൽ ഒന്നാണ് സാംസങ്. സംസാരത്തിന്റെ സ്വകാര്യത നിലനിർത്തുന്നതിന് വേണ്ടി തർജ്ജമ പൂർണമായും നടക്കുക ഫോണിൽ തന്നെയാകുമെന്നും കമ്പനി പറയുന്നു