Wednesday, 8 November 2023

വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് സുപ്രിം കോടതിയുടെ മുന്നറിയിപ്പ്; അറിയാതെ പോകരുത്.

SHARE

വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് സുപ്രിം കോടതിയുടെ മുന്നറിയിപ്പ്; അറിയാതെ പോകരുത്


വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പ്രധാനപ്പെട്ട ഒരു മുന്നറിയിപ്പ് സുപ്രിം കോടതി നല്‍കിയിരിക്കുകയാണ്. തങ്ങളുടെ ഫോണ്‍ നമ്പരുകള്‍ മാറ്റുകയോ, റദ്ദാക്കുകയോ ചെയ്യുന്നതിന് മുന്നോടിയായി ഉപഭോക്താക്കള്‍ അവരുടെ വാട്‌സാപ്പ് ഡേറ്റ നിര്‍ബന്ധമായും നശിപ്പിച്ചിരിക്കണം എന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

മൊബൈല്‍ സേവന ദാതാക്കള്‍ക്ക് ഒരു നിശ്ചിത കാലയളവിന് ശേഷം നിര്‍ജീവമാക്കിയ നമ്പറുകള്‍ പുതിയ വരിക്കാര്‍ക്ക് വീണ്ടും നല്‍കാമെന്ന് അടുത്തിടെയുള്ള ഒരു വിധിയില്‍ സുപ്രീം കോടതി പ്രസ്താവിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഒരാള്‍ ഒരിക്കല്‍ ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച നമ്പര്‍ മറ്റൊരു ഉപഭോക്താവിന് ലഭിക്കാന്‍ ഇടയുണ്ട്.ഈ സാഹചര്യത്തില്‍ പ്രസ്തുത നമ്പറില്‍ ഉള്ള വാട്‌സാപ്പ് ഡേറ്റ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനാണ്. നമ്പര്‍ മാറ്റുന്നതിന് മുന്നോടിയായി വാട്‌സാപ്പ് ഡേറ്റ നശിപ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്’മുമ്പത്തെ ഫോണ്‍ നമ്പറിനൊപ്പം ബന്ധിപ്പിച്ചിട്ടുള്ള വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഇല്ലാതാക്കുന്നതിലൂടെയും മെമ്മറി / ക്ലൗഡ് / ഡ്രൈവില്‍ സംഭരിച്ചിരിക്കുന്ന വാട്ട്‌സ്ആപ്പ് ഡാറ്റ നശിപ്പിക്കുന്നതിലൂടെയും വരിക്കാരന് വാട്ട്‌സ്ആപ്പ് ഡാറ്റ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കഴിയും. സ്വകാര്യത കാത്തുസൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മതിയായ നടപടികള്‍ കൈക്കൊള്ളേണ്ടത് നേരത്തെയുള്ള വരിക്കാരനാണ്.’ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്‌വിഎന്‍ ഭട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിശദീകരിച്ചു.






























































































































































































































































































SHARE

Author: verified_user