Saturday, 11 November 2023

മുൻകൂർ അടച്ച തുക തിരിച്ച് നൽകാൻ മോട്ടോർ വാഹന വകുപ്പിൽ നിയമ ഭേദഗതി

SHARE

മുൻകൂർ അടച്ച തുക തിരിച്ച് നൽകാൻ മോട്ടോർ വാഹന വകുപ്പിൽ നിയമ ഭേദഗതി



കോഴിക്കോട്:വാഹന ഉടമകൾ മുൻകൂർ അടച്ച നികുതി, ഫീസ് എന്നിവ തിരിച്ചു നൽകാൻ മോട്ടോർ വാഹന വകുപ്പിൽ നിയമ ഭേദഗതി.  കേന്ദ്ര/ കേരള മോട്ടോർ വാഹന ചട്ട പ്രകാരം ഈടാക്കുന്ന ഫീസ്, കേരള മോട്ടോർ വാഹന ടാക്സേഷൻ നിയമപ്രകാരം ഈടാക്കുന്ന വാഹന നികുതി തുടങ്ങിയവ റീഫണ്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങളായി നിലനിന്ന പ്രശ്നത്തിനാണ് ഇതോടെ പരിഹാരമായത്.ഫീസ്, നികുതി എന്നിവയിൽ ഇതുവരെ വ്യത്യസ്ത നടപടികളാണ് സ്വീകരിച്ചുവന്നത്. കേരള മോട്ടോർ വാഹന ടാക്സേഷൻ നിയമം അനുസരിച്ച് ഒരു വർഷത്തേക്കോ അതിനു മുകളിലുള്ള കാലയളവിലേക്കോ നികുതി അടച്ച ശേഷം രജിസ്ട്രേഷൻ റദ്ദാക്കിയോ വാഹനം മറ്റ് സംസ്ഥാനങ്ങളിലേക്ക് എൻ ഒ സി എടുത്ത് പോവുകയോ ചെയ്താൽ എൻ ഒ സി എടുത്ത് ഒരു വർഷത്തിനകം റീഫണ്ട്ന് അപേക്ഷിക്കുകയാണെങ്കിൽ തുക തിരിച്ച് നൽകും. 

വാഹനത്തിന്റെ യഥാർത്ഥ നികുതി തുകയേക്കാൾ കൂടിയ തുക അടച്ചാലും പണം തിരിച്ചു കിട്ടും. തെറ്റായ നികുതി അടയ്ക്കുകയോ തെറ്റായ ഹെഡിൽ നികുതി അടയ്ക്കുകയോ ചെയ്താൽ ഒരു വർഷത്തിനകം റീഫണ്ട് അപേക്ഷ നൽകിയാൽ പണം തിരിച്ചു കിട്ടും. കേരള മോട്ടോർ വാഹന വകുപ്പ് ചട്ടമനുസരിച്ച് അപേക്ഷയോടൊപ്പം ഫീസ് അധികമായി അടച്ചിട്ടുണ്ടെങ്കിൽ മൂന്നുമാസത്തിനകം വാഹനം ഉടമകൾ റീഫണ്ട് അപേക്ഷികയാണെങ്കിൽ അനുവദിച്ചു നൽകും. തെറ്റായി ഫീസ് അടച്ചാലും ഒരു വർഷത്തിനകം റീഫണ്ട് അപേക്ഷിച്ചാൽ പണം തിരികെ നൽകും. 

ഓഫീസ് മാറി ഫീസ് അടച്ചാൽ അപേക്ഷ പിൻവലിക്കുകയാണെങ്കിൽ തുക റീഫണ്ട് ചെയ്യും. ഏതെങ്കിലും സേവനത്തിന് ഓൺലൈൻ ആയി ഫീസ് അടച്ച ശേഷം ഓൺലൈനായോ അല്ലാതെയോ സേവനത്തിനുള്ള അപേക്ഷ സമർപ്പിക്കുന്നില്ലെങ്കിൽ ഒരു വർഷത്തിനകം റീഫണ്ടിന് അപേക്ഷിക്കുകയാണെങ്കിൽ പരിഗണിക്കും. ഫാൻസി നമ്പർ ബുക്ക് ചെയ്ത വ്യക്തികൾ ലേലത്തിൽ പരാജയപ്പെട്ടാൽ അടച്ച റിസർവേഷൻ തുക മടക്കി നൽകും. കോമ്പൗണ്ടിംഗ് ഫീസ് തെറ്റായി അടച്ചിട്ടുണ്ടെങ്കിലും റീഫണ്ട് ചെയ്യും.


























































































































































































































































































SHARE

Author: verified_user