Wednesday, 8 November 2023

ചെന്നായയോടൊപ്പം തിരിച്ചെത്തിയ പച്ചപ്പ്, ജലം ശുദ്ധീകരിച്ച്‌ ബീവറുകൾ; യെല്ലോ സ്റ്റോണെന്ന അത്ഭുത ലോകം.

SHARE

ചെന്നായയോടൊപ്പം തിരിച്ചെത്തിയ പച്ചപ്പ്, ജലം ശുദ്ധീകരിച്ച്‌ ബീവറുകൾ; യെല്ലോ സ്റ്റോണെന്ന അത്ഭുത ലോകം.


ഒരു രാജ്യത്തിന്റെ സമ്പത്തെന്ന് വിശേഷിപ്പിക്കാവുന്ന പ്രകൃതിയുടെ വരദാനമാണ് സംരക്ഷിത മേഖലകളായ ദേശീയോദ്യാനങ്ങള്‍. ഒരുപക്ഷെ അപ്രത്യക്ഷമായിപ്പോവുമായിരുന്ന ജീവിവര്‍ഗങ്ങളുടേയും വൈവിധ്യങ്ങളുടേയും സ്വര്‍ഗഭൂമി. ലോകത്തിന്റെ പല ഭാഗത്തും ഇത്തരം ദേശീയോദ്യാനങ്ങളുണ്ടെങ്കിലും 1872 മാര്‍ച്ച് ഒന്നിന് രൂപീകൃതമായ യെല്ലോസ്റ്റോണിലൂടെയാണ് ഇത് ലോകശ്രദ്ധയാകര്‍ഷിച്ചതും പ്രകൃതിസംരക്ഷണത്തിന്റെ മാതൃകയാവുന്നതും. ഒരു പ്രദേശത്തെ നിധിപോലെ കാത്തുസൂക്ഷിച്ച് മനുഷ്യര്‍ മാത്രമല്ല ഈ ഭൂമിയുടെ അവകാശികളെന്ന് ഉറപ്പിച്ച് പറയുകയാണ് ദേശീയോദ്യാനത്തിന്റെ സംരക്ഷകര്‍. ലോകത്തെങ്ങുമുള്ള പല ദേശീയോദ്യാനങ്ങള്‍ക്കും വിസ്മയങ്ങളുടേയും അതിജീവനത്തിന്റേയും അതിമനോഹരമായ കഥപറയാനുണ്ട്. കാലാവസ്ഥാവ്യതിയാനം ലോകമെമ്പാടുമുള്ള ജീവിതസാഹചര്യങ്ങളെ മാറ്റിമറിക്കുമ്പോള്‍ ദേശീയോദ്യാനങ്ങളുടെ സംരക്ഷണവുംപ്രാധാന്യവും സജീവമായി ചര്‍ച്ചയാവുകയാണ്. ഇത്തരം ദേശീയോദ്യാനങ്ങളുടെ അവിസ്മരണീയമായ കഥപറയുകയാണ് ബ്യൂട്ടി ആന്‍ഡ് ബീസ്റ്റ്സ് എന്ന കോളം. ലോകത്തിലെ ഏറ്റവും പുരാതനമായതും വലിപ്പമേറിയതും ജൈവ വൈവിധ്യങ്ങളുടെ കലവറയെന്നും അറിയപ്പെടുന്ന അമേരിക്കയിലെ യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്ക് ആണ് ഇത്തവണ ബ്യൂട്ടി ആന്‍ഡ് ബീസ്റ്റ്സിൽ.

1872 മാര്‍ച്ച് മാസത്തില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് യുളീസസ് എസ്. ഗ്രാന്‍ഡ് ഒപ്പിട്ട് ദേശീയോദ്യാനമായി അംഗീകരിക്കപ്പെട്ട യെല്ലോസ്റ്റോണ്‍ ഏറ്റവും കുറഞ്ഞ മനുഷ്യസ്പര്‍ശമേല്‍ക്കുന്ന ഭൂമിയെന്നാണ് പറയപ്പെടുന്നത്. 8983 ചതുരശ്ര കിലോമീറ്ററാണ് ആകെ ദൂരം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് യെല്ലോസ്റ്റോണ്‍ തടാകം. സമുദ്രനിരപ്പില്‍ നിന്ന് 7732 അടി ഉയരത്തിലാണിവ. ഉഷ്ണജല തടാകങ്ങള്‍, അഗ്‌നിപര്‍വതത്തിന്റെ പുകദ്വാരങ്ങള്‍, ചൂടുനീറുറവകള്‍ എന്നിവയാലെല്ലാം ചുറ്റപ്പെട്ട ഈ തടാകം വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ്.

അഗ്നിപര്‍വതങ്ങളും പൊട്ടിത്തെറിക്കുന്ന ആസിഡ് നീരുറവകളും സൂക്ഷ്മജീവികളുടെ അധിവാസ കേന്ദ്രങ്ങളും നിറഞ്ഞതിനാല്‍ യെല്ലോസ്റ്റോണ്‍ ദേശീയോദ്യാനത്തെ മരണത്തിന്റെ താഴ്​വരയെന്നും പറയാറുണ്ട്. തിളച്ചുപൊങ്ങുന്ന ഭൂമി, ചുട്ടുപൊള്ളുന്ന നീരുറവകളുടെ കേന്ദ്രം, ആസിഡ് പുറന്തള്ളുന്ന ജലസ്രോതസ്സുകള്‍, ഓരോ 45 മിനിറ്റിലും പൊട്ടിത്തെറിക്കുന്ന ഉഷ്ണജല പ്രവാഹങ്ങള്‍, സൂക്ഷ്മജീവികളുടെ അധിവാസം കൊണ്ട് പല നിറങ്ങളിലായിപ്പോവുന്ന വെള്ളം. ഒപ്പം അമേരിക്കന്‍ കാട്ടുപോത്തെന് വിളിപ്പേരുള്ള ബൈസണുകളുടെയും ചെന്നായകളുടെയും പ്രകൃതിയുടെ എന്‍ജിനീയര്‍ എന്നറിയപ്പെടുന്ന ബീവറുകളുടേയും സംരക്ഷണകേന്ദ്രം. ഇങ്ങനെ പോവുന്നു യെല്ലോസ്റ്റോണിന്റെ വിശേഷങ്ങള്‍. ഇതില്‍ ഏറ്റവും വിസ്മയിപ്പിക്കുന്ന കഥകളാണ് ബീവറുകള്‍ക്കും ഇവിടേയുള്ള ചെന്നായകള്‍ക്കും പറയാനുള്ളത്.



























































































































































































































































































SHARE

Author: verified_user