എയര്‍ ഇന്ത്യ ശൈത്യകാല വിമാന സര്‍വീസ് വിപുലീകരിക്കുന്നു
2024 മാര്‍ച്ചോടുകൂടി ഡൊമസ്റ്റിക്, ഇന്റര്‍നാഷണല്‍ റൂട്ടുകളില്‍ 400-ലധികം പ്രതിവാര വിമാന സര്‍വീസുകള്‍ ഉള്‍പ്പെടുത്താന്‍ തയ്യാറെടുത്ത് എയര്‍ ഇന്ത്യ.മാര്‍ക്കറ്റിലെ ഓഹരിവിഹിതം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ട്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് മാസം വരെയാണ് ശൈത്യകാല സര്‍വീസുകളുടെ സമയം. മുംബൈ, ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രധാന ഡൊമസ്റ്റിക് റൂട്ടുകളില്‍ 200 പ്രതിവാര സര്‍വീസുകള്‍ ഉള്‍പ്പെടുത്തും.
ഇന്റര്‍നാഷണല്‍ റൂട്ടുകളില്‍ കൂട്ടിച്ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്ന 200 ഫ്‌ലൈറ്റുകളില്‍ 80 വീക്ക്‌ലി ഫ്‌ലൈറ്റ് സര്‍വീസുകള്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. വിപുലീകരണത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യയുടെ പുതിയ 6 A350-കളും 4 B777-കളും 20 A320 നിയോകളും ആകാശം തൊടും. തെക്കു-കിഴക്കന്‍ ഏഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്പ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന റൂട്ടുകളില്‍ 25 മടങ്ങ് അധിക പ്രതിവാര സര്‍വ്വീസുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.