Friday, 10 November 2023

ക്രെഡിറ്റ് കാർഡ് ഇല്ലേ? ഗൂഗിൾ പേയിലൂടെ അപേക്ഷിക്കാം

SHARE

ക്രെഡിറ്റ് കാർഡ് ഇല്ലേ? ഗൂഗിൾ പേയിലൂടെ അപേക്ഷിക്കാം


ക്രെഡിറ്റ് കാർഡ് ഇല്ലാത്തവർക്ക് ഗൂഗിൾ പേയിലൂടെ ഇപ്പോൾ എളുപ്പത്തിൽ അപേക്ഷ നൽകാൻ ആകും. അ‍ർഹതയുള്ള ഉപഭോക്താക്കളുടെ ഗൂഗിൾ പേ അക്കൗണ്ടിൽ ഇതു സംബന്ധിച്ച നോട്ടിഫിക്കേഷൻ കാണാൻ ആകും. ഈ ഫീച്ചർ ഇപ്പോൾ പരിമിതമായ ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമാകുന്നത്. ഗൂഗിൾ പേയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിരിക്കുന്ന ബാങ്കുകളിൽ ആണ് ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കാൻ ആകുക. ഇഷ്യൂ ചെയ്ത കാർഡ് ഗൂഗിൾ പേയുമായി ലിങ്ക് ചെയ്‌ത് പേയ്‌മെൻറുകൾ നടത്താൻ ഉപയോഗിക്കാം.

ഗൂഗിൾ പേയിലൂടെ എങ്ങനെ ക്രെഡിറ്റ് കാ‍ർഡിന് അപേക്ഷ നൽകും?
ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ ഗൂഗിൾപേയിലെ 'മണീ' വിഭാഗത്തിലെ ക്രെഡിറ്റ് കാർഡ് ഓഫറുകൾ എന്നതിൽ ക്ലിക്ക് ചെയ്താൽ മതിയാകും.
കാർഡിൻെറ പ്രയോജനങ്ങൾ നോക്കാം.
കാർഡിൻെറ ആനുകൂല്യങ്ങൾ വിശദമായി അറിയാൻ 'മോ‍ർ കാർഡ് ബെനിഫിറ്റ്സ്' എന്ന ഓപ്ഷനിൽ ക്ലിക്കു ചെയ്യാം.
'അപ്ലൈ നൗ' എന്നതിൽ ക്ലിക്ക് ചെയ്യുക
വ്യക്തിഗത വിവരങ്ങൾ നൽകുക.
വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കുക.
കാർഡ് ഏതു വിലാസത്തിലാണ് അയക്കേണ്ടത് എന്ന വിവരം സ്ഥിരീകരിക്കുക

ശ്രദ്ധിക്കേണ്ട പ്രധാന കാര്യം
ഒരിക്കൽ ക്രെഡിറ്റ് കാർഡിനായി ഗൂഗിൾപേയിലൂടെ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിൽ, അത് ഗൂഗിൾ പേയിലൂടെ റദ്ദാക്കാനാകില്ല. ക്രെഡിറ്റ് കാർഡ് അപേക്ഷ റദ്ദാക്കണമെങ്കിൽ ബാങ്കുമായി ബന്ധപ്പെടാം. ഉദാഹരണത്തിന് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാ‍ർഡിനാണ് അപേക്ഷിച്ചതെങ്കിൽ
ആക്സിസ് ബാങ്കുമായി ബന്ധപ്പെടാം.ഫോൺ നമ്പർ: 1860-419-1919


























































































































































































































































































SHARE

Author: verified_user