Friday, 10 November 2023

ഡിസംബറിൽ ലക്ഷക്കണക്കിന് ജിമെയിൽ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാൻ ഗൂഗിൾ; ചിത്രങ്ങള്‍ ഉള്‍പ്പെടെ നഷ്ടമാകും.കാരണം ഇതാണ്.

SHARE

ഡിസംബറിൽ ലക്ഷക്കണക്കിന് ജിമെയിൽ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാൻ ഗൂഗിൾ; ചിത്രങ്ങള്‍ ഉള്‍പ്പെടെ നഷ്ടമാകും.കാരണം ഇതാണ്.


വാഷിങ്ടൻ∙ വർഷങ്ങളായി ഉപയോഗിക്കാത്ത ജിമെയിൽ അക്കൗണ്ടുകൾ നിർജീവമാക്കാൻ നടപടിയുമായി ഗൂഗിൾ. രണ്ടു വർഷത്തിലേറെയായി നിഷ്‌ക്രിയമായി തുടരുന്ന പത്തു ലക്ഷത്തിലേറെ അക്കൗണ്ടുകളാണ് ഈ വർഷം ഡിസംബറിനുള്ളിൽ ഡീ ആക്ടിവേറ്റ് ചെയ്യുന്നത്. ഈ അക്കൗണ്ടുകൾ ഉപയോഗിച്ച് ക്രിയേറ്റ് ചെയ്ത് ഡോക്‌സ്, ഡ്രൈവ്, മീറ്റ്, കലണ്ടർ,ഗൂഗിൾ ഫോട്ടോസ് എന്നിവയിലെ ഉള്ളടക്കങ്ങൾ അടക്കം ഉപയോക്താവിനു നഷ്ടമാകും.


ഗൂഗിളിന്റെ സുരക്ഷാ മാനദണ്ഡങ്ങളിൽ വന്ന മാറ്റത്തെ തുടർന്നാണ് നടപടി. അപകടസാധ്യതകൾ കുറയ്ക്കാനുള്ള നടപടികൾ കമ്പനി സ്വീകരിക്കുന്നതായി ഗൂഗിൾ പ്രോഡക്റ്റ് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് റൂത്ത് ക്രിഷ്‌ലി കഴിഞ്ഞ മേയിൽ അറിയിച്ചിരുന്നു. ഇതനുസരിച്ച് എല്ലാ ഗൂഗിൾ ഉൽപന്നങ്ങളിലും ഗൂഗിൾ അക്കൗണ്ടുകൾക്കുള്ള നിഷ്‌ക്രിയത്വ നയം 2 വർഷമാക്കി. രണ്ടു വർഷത്തിലേറെ നിഷ്ക്രിയമായി കിടക്കുന്ന എല്ലാ അക്കൗണ്ടുകളും ഡീആക്ടിവേറ്റ് ചെയ്യാനാണ് തീരുമാനം.

ഇത്തരം ഉപയോഗശൂന്യമായി കിടക്കുന്ന അക്കൗണ്ടുകൾ സുരക്ഷിതമല്ലെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. സ്പാം മെസേജുകൾ, ഐഡന്റിറ്റി തെഫ്റ്റ് അടക്കമുള്ള കാര്യങ്ങൾക്ക് ഉപയോഗിച്ചേക്കാമെന്നാണ് കണ്ടെത്തൽ.

ആരൊക്കം പേടിക്കണം? 

രണ്ടു വർഷമായി ജിമെയിൽ അക്കൗണ്ട് തുറക്കാത്ത സ്വകാര്യ ഗൂഗിൾ അക്കൗണ്ടുകൾക്ക്  മാത്രമേ നയം ബാധകമാകൂ. സ്‌കൂളുകൾ അല്ലെങ്കിൽ ബിസിനസ്സ് സ്ഥാപനങ്ങൾക്കുള്ള അക്കൗണ്ടുകളെ ഇതു ബാധിക്കില്ല.

നിങ്ങളുടെ അക്കൗണ്ട് എങ്ങനെ സജീവമായി നിലനിർത്താം?

 ഗൂഗിൾ അക്കൗണ്ട് സജീവമായി നിലനിർത്താനുള്ള ഏറ്റവും ലളിതമായ മാർഗം രണ്ടു വർഷത്തിലൊരിക്കൽ സൈൻ ഇൻ ചെയ്യുക എന്നതാണ്. ഗുഗിൾ അക്കൗണ്ടിലേക്കോ അല്ലെങ്കിൽ ഏതെങ്കിലും സേവനങ്ങളിലേക്കോ നിങ്ങൾ അടുത്തിടെ സൈൻ ഇൻ ചെയ്‌തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് സജീവമായി കണക്കാക്കും. അങ്ങനെയുള്ള അക്കൗണ്ടുകൾ ഡീആക്ടിവേറ്റ് ചെയ്യില്ല.
























































































































































































































































































SHARE

Author: verified_user