Friday, 10 November 2023

മുഖത്തെ കരുവാളിപ്പ് മാറാൻ കറ്റാർവാഴ ; രണ്ട് രീതിയിൽ ഉപയോ​ഗിക്കാം

SHARE

മുഖത്തെ കരുവാളിപ്പ് മാറാൻ കറ്റാർവാഴ ; രണ്ട് രീതിയിൽ ഉപയോ​ഗിക്കാം


ചർമ്മസംരക്ഷണത്തിനായി പണ്ട് മുതൽക്കേ ഉപയോ​ഗിച്ച് വരുന്ന ചേരുവകയാണ് കറ്റാർവാഴ. സൗന്ദര്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ഒരു പോലെ സഹായിക്കുന്ന കറ്റാർവാഴക്ക് ലോകമെമ്പാടും ആവശ്യക്കാരേറെയുണ്ട്. എണ്ണമയവും മുഖക്കുരുവും കറുത്ത പാടുകളുമില്ലാത്ത ചർമ്മം ആഗ്രഹിക്കാത്തവർ കുറവായിരിക്കും. മുഖത്തെ സാധാരണ ഈർപ്പവും പിഎച്ച് അളവും നിലനിർത്തുന്നതിനൊപ്പം മറ്റ് അനേകം ഗുണങ്ങൾ  കറ്റാർവാഴയ്ക്കുണ്ട്. വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ എന്നിവയാൽ സമ്പുഷ്ടമാണ് കറ്റാർവാഴ. കറ്റാവാഴയിൽ ധാരാളമായി ജലാംശം അടങ്ങിയിരിക്കുന്നു. അത് ചർമ്മത്തിന്റെ സ്വാഭാവിക ഈർപ്പം നിലനിർത്തുകയും ചർമ്മം വരണ്ട് പോകാതിരിക്കാൻ സഹായിക്കുകയും ചെയ്യും. വരണ്ട ചർമ്മക്കാർക്ക് കറ്റാർവാഴ ഒരു മോയ്സ്ചറൈസർ പോലെ ഉപയോഗിക്കാവുന്നതാണ്.

വേനൽക്കാലത്ത് സൂര്യതാപം കൊണ്ട് ദേഹത്തുണ്ടാകുന്ന പൊള്ളലുകൾക്ക് കറ്റാർവാഴയുടെ ജെൽ സഹായകമാണ്. പൊള്ളലുകൾ, ചൊറിച്ചിൽ എന്നിവക്കുള്ള പ്രകൃതിദത്തമായ പരിഹാരമാണ് ഇത്. ഒപ്പം നമ്മുടെ ശരീരത്തിലെ പിഎച്ച് ലെവൽ സന്തുലിതമാക്കാനുമുള്ള ഉപാധിയാണിത്.

 സ്ഥിരമായി കറ്റാർവാഴ ജെൽ പുരട്ടുന്നത് കരുവാളിപ്പ് മാറാനും സഹായിക്കുന്നു. ശരീരത്തിലേൽക്കുന്ന ചെറിയ പൊള്ളലുകൾ പെട്ടെന്ന് മാറാനായി പൊള്ളലേറ്റ ഭാഗത്ത് ദിവസം കറ്റാർവാഴ ജെൽ പുരട്ടിയാൽ മതിയാകും. കറ്റാർവാഴ ജെൽ ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂൺ പാലും ചേർത്ത് യോജിപ്പിച്ച് മുഖത്തും കഴുത്തിലും പാക്കായി ഉപയോ​ഗിക്കുക. 20 മിനുട്ട് നേരം ഇട്ടേക്കുക. ശേഷം കഴുകി കളയുക. 

കറ്റാർ വാഴ ജെൽ, വെള്ളരിക്ക ജ്യൂസ്, തൈര് എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടക്കുക. ശേഷം മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

























































































































































































































































































SHARE

Author: verified_user