Wednesday, 8 November 2023

മൂന്നാര്‍ - കുമളി സംസ്ഥാനപാതയില്‍ രാത്രി യാത്ര നിരോധിച്ചു

SHARE

മൂന്നാർ -കുമളി സംസ്ഥാനപാതയിൽ രാത്രി യാത്ര നിരോധിച്ചു


ഇടുക്കി: മൂന്നാർ- കുമളി സംസ്ഥാനപാതയിൽ ഉടുമ്പഞ്ചോല മുതൽ ചേരിയാർ വരെയുള്ള ഭാഗത്ത് കൂടിയുള്ള രാത്രി  യാത്ര നിരോധിച്ചു.ഉടുമ്പൻചോല താലൂക്കിലെ ശാന്തൻപാറ, ചതുരംഗപ്പാറ വില്ലേജുകളിൽ ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലുകളിലും  വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഉടുമ്പഞ്ചോല മുതൽ ചേരിയാർ വരെയുള്ള ഭാഗത്ത് കൂടിയുള്ള രാത്രി യാത്ര ( വൈകുന്നേരം 7 മണി മുതൽ രാവിലെ 6:00 വരെ ) ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചു. 

ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ കളക്ടർ ഷീബ ജോർജ് പുറത്തിറക്കി. നിരോധന കാലയളവിൽ യാത്രക്കാർക്ക് ഇതിന് സമാന്തരമായ മറ്റു പാതകൾ ഉപയോഗിക്കാം. ഈ ഭാഗത്ത് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ ദുരന്ത സാഹചര്യം ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആണ് മേഖലയിലൂടെയുള്ള രാത്രികാല യാത്ര നിയന്ത്രിച്ചിരിക്കുന്നു എന്ന് ജില്ലാ കളക്ടർ അറിയിച്ചു.



























































































































































































































































































SHARE

Author: verified_user