Wednesday, 8 November 2023

പഴയിടം തിരികെ എത്തുന്നു സ്കൂള്‍ മേളകളുടെ ഊട്ടുപുരയിലേക്ക്

SHARE

പഴയിടം തിരികെ എത്തുന്നു സ്കൂള്‍ മേളകളുടെ ഊട്ടുപുരയിലേക്ക്


കൊച്ചി: സ്‌കൂൾ മേളകളിലെ പാചകപ്പുരയിലേക്കില്ലെന്ന തീരുമാനം മാറ്റി പഴയിടം മോഹനൻ നമ്പൂതിരി. എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ പാചക ചുമതല ഏറ്റെടുത്താണ് സ്കൂൾ മേളകളുടെ ഊട്ടുപുരയിലേക്ക് പഴയിടവും സംഘവും വീണ്ടമെത്തുന്നത്. പഴയിടത്തിൻറെ ട്രേഡ് മാർക്കായ വിഭവസമൃദ്ധമായ സദ്യ തന്നെയാണ് ഹൈലൈറ്റ്. ഈ മാസം കളമശ്ശേരിയിൽ നടക്കുന്ന സംസ്ഥാന സ്പെഷ്യ‌ൽ സ്കൂൾ കലോത്സവത്തിനും പഴയിടം ഭക്ഷണമൊരുക്കും. ശാസ്ത്രമേള ഉൾപ്പെടെയുള്ള സ്കൂൾ മേളകളിൽ പഴയിടം സദ്യയൊരുക്കിയതിന് പിന്നാലെ ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിനും പഴയിടം രുചിയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം

കഴിഞ്ഞ കലോത്സവത്തിലെ വിവാദങ്ങളിൽ മനംമടുത്താണ് സ്കൂൾ മേളകളിലെ കലവറയിൽ നിന്ന് പിൻമാറുന്നതെന്ന് പഴയിടം വ്യക്തമാക്കിയിരുന്നു. എറണാകുളം റവന്യൂ ജില്ല ശാസ്ത്രമേളയിൽ എത്തിയ ഏഴായിരത്തോളം പേർക്കാണ് പഴയിടം ഭക്ഷണം ഒരുക്കിയത്.പതിനഞ്ചംഗ സംഘത്തിനാണ് ഇത്തവണ കലവറയുടെ മേൽനോട്ടം ഉണ്ടായിരുന്നത്. ആദ്യ ദിവസം പഴയിടം തന്നെയാണ് പാചകപ്പുരയിലെ അടുപ്പിന് തീ തെളിയിച്ചത്.

ഇക്കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിലുയർന്ന നോൺവെജ് വിവാദത്തെ തുടർന്നാണ് ഇനി സ്കൂൾ മേളകൾക്കില്ലെന്ന് പഴയിടം തീരുമാനിച്ചത്. എന്നാൽ സംഘാടകരുടെ നിർബന്ധത്തിനും സ്നേഹത്തിനും വഴങ്ങിയാണ് ഇപ്പോൾ തൽക്കാലം തീരുമാനം മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.


























































































































































































































































































SHARE

Author: verified_user