Friday, 10 November 2023

ഇവ നിങ്ങള്‍ക്കുണ്ടെങ്കില്‍ ദീര്‍ഘകാലം ജീവിക്കാം​

SHARE

ഇവ നിങ്ങള്‍ക്കുണ്ടെങ്കില്‍ ദീര്‍ഘകാലം ജീവിക്കാം​


ദീര്‍ഘകാലം നല്ല ആരോഗ്യത്തോടെ ജീവിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നവരാണ് എങ്കില്‍ നിങ്ങളില്‍ ഈ ഗുണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. ഈ ഗുണങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നല്ല ആരോഗ്യം ഉണ്ടാകും. അതുപോലെ തന്നെ നിങ്ങള്‍ക്ക് പല അസുഖങ്ങളും വരില്ല. നല്ല ശരീരവും അതുപോലെ തന്നെ ചര്‍മ്മവും നിങ്ങള്‍ക്ക് ഉണ്ടായിരിക്കും. ഇതിനെല്ലാം സഹായിക്കുന്ന ആ ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

കൃത്യമായ ശരീരഭാരം​
നിങ്ങള്‍ക്ക് നിങ്ങളുടെ പൊക്കത്തിനൊത്ത ശരീരഭാരമാണോ ഉള്ളത്? അല്ലെങ്കില്‍ നിങ്ങളുടെ ബോഡി മാസ്സ് ഇന്‍ഡക്‌സ് കറക്ട് ആണോ? എങ്കില്‍ നിങ്ങള്‍ക്ക് നിരവധി ആസുഖങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്നതാണ്. പലര്‍ക്കും അമിതവണ്ണം, അല്ലെങ്കില്‍ വണ്ണം അമിതമായി കുറഞ്ഞിരിക്കുന്നത്. എന്നാല്‍ നിങ്ങള്‍ക്ക് കൃത്യമായ ശരീരഭാരമാണ് ഉള്ളതെങ്കില്‍ ഹൃദ്രോഗങ്ങള്‍, ടൈപ്പ് 2 പ്രമേഹം, അതുപോലെ ചിലതരം കാന്‍സര്‍ എന്നിവ വരാനുള്ള സാധ്യതയും വളരെ കുറവാണ്. അതുപോലെ തന്നെ രക്തസമ്മര്‍ദ്ദം കുറവായിരിക്കും. ഇത് ഹൃദയത്തിന്റെ ആരോഗ്യം കാക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ സ്‌ട്രോക്ക് വരാനുള്ള സാധ്യതയും ഇത് കുറയ്ക്കുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ നമ്മളുടെ എല്ലുകളുടെ ബലം നഷ്ടപ്പെടാതിരിക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. കൂടാതെ, ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും അതുപോലെ, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഇത് മാത്രമല്ല, നല്ല മാനസികാരോഗ്യം വരാനും നല്ല ഉറക്കം ലഭിക്കാനും ഇത് സഹായിക്കുന്നു. സ്ത്രീകളിലായാലും പുരുഷന്മാരിലായാലും ശരീരഭാരം കൃത്യമാണെങ്കില്‍ അത് പ്രത്യുല്‍പാദന ക്ഷണത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

ഫിസിക്കല്‍ ആക്ടിവിറ്റി​
എല്ലായ്‌പ്പോഴും ചടഞ്ഞ്കൂടി ഇരിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ അതക് നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നിങ്ങളെ നയിക്കാം. എന്നാല്‍, ഏതെങ്കിലും വിധത്തില്‍ നിങ്ങള്‍ ഫിസിക്കലി ആക്ടീവ് ആണെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല, ആയുസ്സിനേയും ബാധിക്കുന്നു. ദിവസത്തില്‍ ഒരു 10000 സ്‌റ്റെപ്പ് നടക്കുന്നതും അതുപോലെ തന്നെ ജോഗ്ഗിംഗ് ചെയ്യുന്നതുമെല്ലാം ആരോഗ്യത്തിന് അത്രത്തോളം നല്ലതാണ്. നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും അതുപോലെ, മാനസികാരോഗ്യം മെച്ചപ്പെടുത്താനും ജീവിതശൈലീ രോഗങ്ങള്‍ അകറ്റാനും ഇവയ്ക്ക് സധിക്കുന്നതാണ്.

രോഗപ്രതിരോധശേഷി​
ഏതൊരു വ്യക്തിയ്ക്കും ഏറ്റവും അനിവാര്യമായി ഉണ്ടായിരിക്കേണ്ടത് രോഗപ്രതിരോധശേഷിയാണ്. നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ അതിനനുസരിച്ചുള്ള ആഹാരങ്ങള്‍ നമ്മള്‍ കഴിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ നല്ല ശുചിത്വം നിലനിര്‍ത്താന്‍ നമ്മള്‍ ശ്രദ്ധിക്കണം. കുളിക്കുന്നത്, അതുപോലെ കൈകള്‍ ഇടയ്ക്ക് കഴുകുന്നത് എല്ലാം തന്നെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ തന്നെ വ്യായാമം ചെയ്യുന്നത്, നല്ല ആഹാരം കഴിക്കുന്നതെല്ലാം നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. നിങ്ങള്‍ക്ക് രോഗപ്രതിരോധശേഷി ഉണ്ടെങ്കില്‍ വേഗത്തില്‍ അണുബാധ ഏല്‍ക്കാനുള്ള സാധ്യതയും ഇത് കുറയ്ക്കുന്നുണ്ട്. ഇത് നിങ്ങളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

ഹെല്‍ത്തി ഫുഡ്​
നമ്മള്‍ക്കെല്ലാം നല്ലപോലെ മധുരം കഴിക്കാന്‍ കൊതിയുണ്ടാകാം. അതുപോലെ തന്നെ ഇന്ന് നമ്മള്‍ക്ക് ലഭിക്കുന്ന ഒട്ടുമിക്ക ആഹാരങ്ങളും മൈദ പോലെയുള്ള ആമിതമായി പ്രോസ്സ്‌സിംഗ് കഴിഞ്ഞെത്തുന്ന സാധനങ്ങള്‍ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. ഇത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. അതുപോലെ, നാരുകള്‍ അടങ്ങിയ ആഹാരം കഴിക്കുന്നത്, നട്‌സ്, പഴം പച്ചക്കറികള്‍ എന്നിവ കഴിക്കുന്നത്, പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത്, എന്നിവയെല്ലാം തന്നെ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരഭാരം മെച്ചപ്പെടുത്തുന്നു. മാനസികാരോഗ്യം മെച്ചപ്പെടുത്തു. അതുപോലെ തന്നെ നിങ്ങള്‍ക്ക് നല്ല ആയുസ്സ് ലഭിക്കാനും ഇവ സഹായിക്കുന്നു.

















































































































































































































































































SHARE

Author: verified_user