Wednesday, 8 November 2023

ന്യൂനമർദ്ദം രൂപപ്പെട്ടു, കിഴക്കൻ കാറ്റും ശക്തം; അതിശക്തമായ മഴയെത്തുന്നു, എറണാകുളത്ത് ഓറഞ്ച് അലേർട്ട്, 9 ജില്ലയിൽ യെല്ലോ അലേർട്ട്

SHARE

ന്യൂനമർദ്ദം രൂപപ്പെട്ടു, കിഴക്കൻ കാറ്റും ശക്തം; അതിശക്തമായ മഴയെത്തുന്നു, എറണാകുളത്ത് ഓറഞ്ച് അലേർട്ട്, 9 ജില്ലയിൽ യെല്ലോ അലേർട്ട്


തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്‍റെ സ്വധീനഫലമായി സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 9 ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്. നാളെയും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസവും എല്ലാ ജില്ലകളിലും മഴ ലഭിക്കും. കണ്ണൂർ ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മുന്നറിയിപ്പുള്ള ജില്ലകളിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.

അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു.

മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ബംഗാൾ ഉൾക്കടലിൽ നിന്നും തെക്ക് - കിഴക്കൻ ഇന്ത്യയ്ക്ക് മുകളിലേക്ക് വടക്ക് - കിഴക്കൻ / കിഴക്കൻ കാറ്റ് ശക്തമായിട്ടുമുണ്ട്. ഇതിന്‍റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത മൂന്ന് ദിവസത്തേക്ക് മിതമായ / ഇടത്തരം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ 8 മുതൽ 9 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിപ്പ്.

എറണാകുളം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ കൊണ്ട് അർഥമാക്കുന്നത്. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ എറണാകുളം, ഇടുക്കി ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.



























































































































































































































































































SHARE

Author: verified_user