തേവര അശോക് ഭവൻ ഹോട്ടൽ ഉടമ അരുൺകുമാർ-43വയസ്സ്. അയ്യപ്പൻ കാവ് രാംനിവാസിൽ സീതാരാമന്റേയും,മീനയുടേയും മകനാണ്. ഭാര്യ ഗായത്രി, മക്കൾ ആദിത്യ, ആദവ്.
*ജില്ലാ കമ്മിറ്റിയംഗവും ദീർഘകാലമായി സിറ്റി സൗത്ത് യൂണിറ്റ് ട്രഷററുമായിരു അരുൺ കുമാർ.
കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷന് ഒരു ശക്തനായ പ്രവർത്തകനെയാണ് നഷ്ടമായതെന്ന് KHRA സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ സംസ്ഥാന കമ്മിറ്റിയുടെ അനുശോചനം അറിയിച്ചുകൊണ്ട് ഭവന സന്ദർശന വേളയിൽ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി. ജെ മനോഹരൻ,KHRA സംസ്ഥാന വൈസ് പ്രസിഡന്റ് അസീസ് മൂസ,ജില്ലാ സെക്രട്ടറി കെ. റ്റി.റഹീം ജില്ലാ ട്രഷറർ വി. എ. അലി KHRA സംസ്ഥാന സെക്രട്ടറി കെ .യു. നാസർ, ജില്ലാ വർക്കിങ് പ്രസിഡന്റ് സി കെ അനിൽ, ജില്ലാ വൈസ് പ്രസിഡന്റ് കെ ഇ നൗഷാദ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ അബ്‌ദുൾ കരിം റെയ്സ് ബൈജു എന്നിവർ പരേതന്റെ ഭവനം സന്ദർശിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.