റൈഡ് ക്യാന്‍സല്‍ ചെയ്ത് നേടിയത് 23 ലക്ഷം രൂപ! 70-കാരനായ ഊബര്‍ ഡ്രൈവറുടെ കാഞ്ഞ ബുദ്ധി
ഇന്ന് കേരളത്തിലുള്ളവര്‍ക്കും ക്യാബ് സര്‍വീസുകള്‍ വളരെ സുപരിചിതമാണ്. ഊബര്‍, ഓല എന്നിവയടക്കമുള്ള ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ഡ്രൈവര്‍മാര്‍ റൈഡ് ക്യാന്‍സല്‍ ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് എന്താണ് മെച്ചമെന്ന് പലര്‍ക്കും തോന്നിയിട്ടുണ്ടാകും. അതിന്റെ ഉത്തരം ചുവടെ വായിക്കാം.
20 ലക്ഷത്തിന്റെ സാലറി പാക്കേജ് ഇന്നും പല യുവാക്കളുടെയും സ്വപ്‌നമായിരിക്കും. ഇന്ത്യയിലെ പല പ്രീമിയര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയ ബിരുദാരികള്‍ക്ക് പോലും ഇത്രയും ഉയര്‍ന്ന പാക്കേജ്് ലഭിക്കാറില്ല. എന്നാല്‍ തനിക്ക് വരുന്ന റൈഡുകള്‍ ക്യാന്‍സല്‍ ചെയ്ത് ഒരു ഊബര്‍ ഡ്രൈവര്‍ സമ്പാദിച്ചത് 23 ലക്ഷം രൂപയാണെന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടില്ലേ?. ഞാന്‍ ഏതായാലും ഞെട്ടിയിട്ടുണ്ട് കേട്ടോ.സംഗതി നടക്കുന്നത് ഇന്ത്യയിലല്ല, അങ്ങ് അമേരിക്കയിലാണ്. ബില്‍ എന്ന ഊബര്‍ ഡ്രൈവറാണ് നമ്മുടെ കഥയിലെ നായകന്‍. അദ്ദേഹത്തെക്കുറിച്ച് അടുത്തിടെ പുറത്തുവന്ന ഒരു അഭിമുഖത്തിലാണ് ഈ അമ്പരപ്പിക്കുന്ന കഥകളെല്ലാം പുറത്തുവന്നത്.
ഈ അഭിമുഖത്തിനിടെയാണ ഊബര്‍ ഡ്രൈവറായി ജോലിചെയ്യുന്ന സമയത്ത് തനിക്ക് വരുന്ന റൈഡുകള്‍ ക്യാന്‍സല്‍ ചെയ്ത് മാത്രം 28,000 യുഎസ് ഡോളര്‍ സമ്പാദിച്ചതെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.ഈ തുക ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 23 ലക്ഷം രൂപ വരും. നമ്മളെ പോലെ തന്നെ അഭിമുഖം നടത്തിയ വ്യക്തിക്കും റൈഡുകള്‍ റദ്ദാക്കി എങ്ങനെ ഇത്രയും പണം സമ്പാദിക്കാന്‍ കഴിയുമെന്ന സംശയം ഉണ്ടായിരുന്നു. ഇതിനുള്ള ഉത്തരം വിശദമായി തന്നെ ബില്‍ പറയുന്നുണ്ട്. അഭിമുഖം നടത്തിയയാളുടെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ വിശദീകരണവും അത്ഭുതപ്പെടുത്തുന്നതായിരുന്നു
.'ഞാന്‍ ഊബര്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നപ്പോള്‍ കൂടുതല്‍ സമയവും റൈഡുകള്‍ എടുത്തിരുന്നില്ല. എനിക്ക് 70 വയസ്സുണ്ട് അതിനാല്‍ തിരക്കുള്ള സമയത്ത് മാത്രമേ ഞാന്‍ റൈഡുകള്‍ സ്വീകരിക്കകറുള്ളൂ. മിക്കപ്പോഴും ഞാന്‍ റൈഡുകള്‍ സ്വീകരിക്കാറില്ല. സ്വീകരിച്ചാലും പരിശോധിച്ച് റദ്ദാക്കും. എനിക്ക് ആകെ ലഭിക്കുന്ന 100 റൈഡ് റിക്വസ്റ്റുകളില്‍ 10 ശതമാനം മാത്രമാണ് ഞാന്‍ സ്വീകരിക്കുന്നത്. 30 ശതമാനം ഞാന്‍ റദ്ദാക്കുന്നു' ബില്‍ പറഞ്ഞു. ഇതുവരെ ഏകദേശം 1500 റൈഡ് കോളുകള്‍ റദ്ദാക്കിയിട്ടുണ്ടെന്നും തിരക്കുള്ള സമയങ്ങളില്‍ സവാരിക്ക് കൂടുതല്‍ ചാര്‍ജുള്ളതിനാല്‍ ആ സമയത്ത് റൈഡ് സ്വീകരിച്ചാണ് താന്‍ കൂടുതല്‍ സമ്പാദിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഉദാഹരണമെടുത്താല്‍ 20 മിനിറ്റ് യാത്രയ്ക്ക് സാധാരണയായി 10 ഡോളര്‍ ചെലവാകുന്നിടത്ത് തിരക്കേറിയ സമയങ്ങളില്‍ ആണെങ്കില്‍ 20 മുതല്‍ 40 ഡോളര്‍ വരെയാണ് നിരക്ക്.ചില സമയം അത് 50 ഡോളര്‍ വരെ പോകും. ഡ്രൈവര്‍ക്ക് 50 ശതമാനം കമ്മീഷനും ലഭിക്കും.
അങ്ങനെ വരുമ്പോള്‍ 35 മിനിറ്റ് സവാരിക്ക് 30 മുതല്‍ 60 ഡോളര്‍ വരെ നേടാനാവും. വെള്ളി ശനി ദിവസങ്ങളില്‍ രാത്രി 10 മുതല്‍ പുലര്‍ച്ചെ 2.30 വരെയാണ് ഏറ്റവും തിരക്കേറിയ സമയമെന്നാണ് ബില്‍ പറയുന്നത്. ഈ സമയങ്ങളില്‍ എയര്‍പോര്‍ട്ടുകളിലും ബാറുകള്‍ക്ക് സമീപത്തും ചുറ്റിത്തിരിഞ്ഞാണ് ബില്‍ ഓട്ടംപിടിക്കുന്നത്.ഈ സമയങ്ങളില്‍ ഇവിടങ്ങളില്‍ വമ്പന്‍ തിരക്കാവുെമന്നതിനാല്‍ കൂടുതല്‍ റൈഡുകള്‍ ലഭിക്കുകയും അതിന് അനുസരിച്ച് പണം സമ്പാദിക്കാനുമാകും. അതുമാത്രമല്ല ഹ്രസ്വദൂര യാത്രകള്‍ കൂടുതല്‍ പണം ലഭിക്കുമെന്നതിനാല്‍ താന്‍ അത്തരം ഓര്‍ഡറുകള്‍ മാത്രമാണ് സ്വീകരിക്കാറുള്ളതെന്നും ബില്‍ സാക്ഷ്യപ്പെടുത്തുന്നു.
ബില്‍ സ്വീകരിക്കുന്ന മറ്റൊരു തന്ത്രം വണ്‍വേ റൈഡുകള്‍ ക്യാന്‍സല്‍ ചെയ്യുന്നതാണ്.ഏതായാലും റൈഡുകള്‍ ക്യാന്‍സല്‍ ചെയ്ത് 23 ലക്ഷം രൂപ സമ്പാദിച്ച ഊബര്‍ ഡ്രൈവറുടെ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇന്ത്യയിലെയും അമേരിക്കയിലെയും സംവിധാനങ്ങള്‍ വ്യത്യസ്തമായതിനാല്‍ നമ്മുടെ രാജ്യത്തെ ക്യാബ് ഡ്രൈവര്‍മാര്‍ക്ക് ഇത്തരത്തില്‍ സമ്പാദിക്കാന്‍ പറ്റുന്ന സാഹചര്യം നന്നേ കുറവാണ്. മാത്രമല്ല തങ്ങള്‍ക്കുള്ള കമ്മീഷന്‍ കുറവാണെന്നാണ് ക്യാബ് ഡ്രൈവര്‍മാര്‍ പറയുന്നത്.