Saturday, 11 November 2023

ദീർഘ നേരമുള്ള ഇരിപ്പ് :ദിവസേന 22 മിനിറ്റ് വ്യായാമം, അകാലമരണം സാധ്യത കുറയ്ക്കാം

SHARE

ദീർഘ നേരമുള്ള ഇരിപ്പ് :ദിവസേന 22 മിനിറ്റ് വ്യായാമം, അകാലമരണം സാധ്യത കുറയ്ക്കാം


പലതരത്തിലുള്ള ജീവിതശൈലി രോഗങ്ങൾ മുതൽ അകാല മരണത്തിന് വരെ ദീർഘനേരമുള്ള ഇരിപ്പ് കാരണമാകും. എഴുന്നേൽക്കാനുള്ള മടി കാരണം ഇരിക്കുന്നിടത്ത് ഇരിക്കാൻ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. മണിക്കൂറുകളോളം ഈ ഇരിപ്പ് തുടർന്നാൽ ശ്രദ്ധേയസംബന്ധമായ അസുഖങ്ങൾ മുതൽ പ്രമേഹം, കാൻസർ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനും ഇവ അകാല മരണത്തിലേക്ക് നയിക്കാനുള്ള സാധ്യത കൂടുതലാണെന്നും ബ്രിട്ടീഷ് ജേണൽ ഓഫ് സ്പോർട്സ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ആറുമണിക്കൂറിൽ വരെ ഇരുന്ന് ജോലി ചെയ്യുന്നവരിൽ 10 മിനിറ്റത്തെ വ്യായാമം അകാല മരണത്തിനുള്ള സാധ്യത 32% വരെ കുറയ്ക്കാം എന്നും റിപ്പോർട്ടിൽ പറയുന്നു. നടത്തം, ഗാർഡനിങ് തുടങ്ങിയ മിതമായ വ്യായാമങ്ങളാണ് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നത്. പഠനം മുതിർന്നവരിലാണ് നടത്തിയതെങ്കിലും യുവാക്കൾക്കും ഇത് ബാധകമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 22 മിനിറ്റ് മിതമായ തീവ്രമായ ഏതെങ്കിലും വ്യായാമത്തിൽ ഏർപ്പെട്ടാൽ മതിയാകും എന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

























































































































































































































































































SHARE

Author: verified_user