Wednesday, 8 November 2023

കാസർകോടിന്റെ മുഖം മാറും, 150 കോടി രൂപയുടെ പദ്ധതി, വ്യവസായ സംരംഭ മേഖലയില്‍ പുത്തന്‍ അധ്യായം

SHARE

കാസർകോടിന്റെ മുഖം മാറും, 150 കോടി രൂപയുടെ പദ്ധതി, വ്യവസായ സംരംഭ മേഖലയില്‍ പുത്തന്‍ അധ്യായം


കാസര്‍കോട്: കാസര്‍കോട് ജില്ലയുടെ വളര്‍ച്ച മുന്നില്‍ കണ്ട് ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും ചേര്‍ന്ന് സംഘടിപ്പിച്ച റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമത്തിന് പിന്നാലെ 150 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കമാവുന്നു. ഇതോടെ വ്യവസായ സംരംഭ മേഖലയില്‍ പുത്തന്‍ അധ്യായം കുറിക്കാനൊരുങ്ങുകയാണ് കാസര്‍കോട്. നിക്ഷേപക സംഗമത്തില്‍ അന്തിമമാക്കിയ പത്ത് പദ്ധതികളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതിനകം തുടക്കമിട്ടിരിക്കുന്നത്.

ടൂറിസം റിസോര്‍ട്ട്, റബ്ബര്‍ ലാറ്റക്‌സ് ഉത്പന്നങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാക്കോജന്‍ ഇന്ത്യ, പ്രൈഡന്റ് ഇന്ത്യ, കമ്പനികള്‍, മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം മടിക്കൈ, മുന്നാട് എന്നിവിടങ്ങളില്‍ സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍, കോട്ടപ്രം കായല്‍ യൂബോണ്‍ ഡയറി പ്രൊജക്ട്, എന്നിവ ജില്ലയുടെ നിക്ഷേപ രംഗത്ത് ചുവടുറപ്പിച്ചുകഴിഞ്ഞു. അനന്തപുരം, മടിക്കൈ എസ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഭൂരിഭാഗം സംരംഭങ്ങളും പ്രവര്‍ത്തിക്കുക. മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യത്തിന് ഭൂമി ലഭ്യമാകുന്നതോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

സംരംഭങ്ങള്‍ക്ക് ലൈസന്‍സ് നേടിയെടുക്കുന്നത് സുഗമമാക്കുന്നതിനും നിക്ഷേപകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും കമ്മിറ്റി പ്രവര്‍ത്തിക്കും. നിക്ഷേപ സാധ്യതകള്‍ക്കൊപ്പം ഇരുന്നൂറോളം പേര്‍ക്ക് തൊഴിലും സംരംഭങ്ങളിലൂടെ ലഭ്യമാകും. സെപ്തംബര്‍ 18,19 തീയതികളില്‍ നടത്തിയ റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അവലോകന യോഗം ചേര്‍ന്നു. നിക്ഷേപക സംഗമത്തില്‍ അംഗീകരിച്ച സംരംഭങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു.





























































































































































































































































































SHARE

Author: verified_user