കേരളാ ഹോട്ടൽ ന്യൂസ് Health Tips: മുട്ടക്ക് പകരം കഴിക്കാം പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ...
ഒരു മുട്ടയില്‍ ആറ് ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. 100 ഗ്രാം മുട്ടയില്‍ 13 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. എന്നാല്‍ മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ മറ്റ് ഭക്ഷണങ്ങളും ഉണ്ട്.
മിതമായ അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും പ്രതിരോധശേഷി കൂട്ടാനും എല്ലുകള്‍ക്കും മസിലുകള്‍ക്കും ശക്തി നല്‍കാനും ശരീരത്തിന് ഊര്‍ജം നല്‍കാനും സഹായിക്കും. അത്തരത്തില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഒരു ഭക്ഷണമാണ് മുട്ട. ഒരു മുട്ടയില്‍ ആറ് ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. 100 ഗ്രാം മുട്ടയില്‍ 13 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. എന്നാല്‍ മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ മറ്റ് ഭക്ഷണങ്ങളും ഉണ്ട്. മുട്ട കഴിക്കാന്‍ ഇഷ്ടമല്ലാത്തവര്‍ക്ക് പ്രോട്ടീൻ അടങ്ങിയ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാം. അവ ഏതൊക്കെയാണെന്ന് നോക്കാം.
ഒന്ന്...
ബദാം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും വിറ്റാമിന്‍ ഇ, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ബദാമില്‍ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. നൂറ് ഗ്രാം ബദാമില്‍ 21 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. കൊളസ്ട്രോളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തും കുറയ്ക്കാനും ബദാം സഹായിക്കും.
രണ്ട്...
സോയാബീന്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം സോയാബീനില്‍ 36 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. അതിനാല്‍ മുട്ടയെക്കാള്‍ പ്രോട്ടീന്‍ സോയാബീന്‍ കഴിക്കുന്നതു മൂലം ലഭിക്കും.
മൂന്ന്...
ചെറുപയർ ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം വേവിച്ച ചെറുപയറില്‍ 19 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ മുട്ടയ്ക്ക് പകരം ഡയറ്റില്‍ ഉള്‍പ്പെടുത്താം.
നാല്...
ബ്രൊക്കോളി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അര കപ്പ് ബ്രൊക്കോളിയില്‍ രണ്ട് ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഫൈബറും ധാരാളം അടങ്ങിയ ബ്രൊക്കോളി വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിറ്റാമിൻ ഇ, വിറ്റാമിൻ ബി 6, കോപ്പർ, പൊട്ടാസ്യം എന്നിവയും ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്.
അഞ്ച്...
ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍ പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ്. ഒമേഗ 3 ഫാറ്റി ആസിഡ് അടക്കം പ്രോട്ടീനുകളുടെയും മിനറലുകളുടെയും കലവറയാണ് ഈ കുഞ്ഞൻ വിത്ത്. 100 ഗ്രാം ചിയ വിത്തില്‍ 17 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളമടങ്ങിയ ഇവ ശരീരത്തിന് ഏറെ നല്ലതാണ്. ഹൃദയാരോഗ്യത്തിനും ഇവ ഏറെ നല്ലതാണ്. ഫൈബര്‍ അടങ്ങിയ ഇവ വയര്‍ നിറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.