Saturday, 16 September 2023

പതിവായി മഞ്ഞള്‍ ചേര്‍ത്ത വെള്ളം കൂടിക്കൂ, അറിയാം ഗുണങ്ങള്‍...

SHARE
                          https://www.facebook.com/keralahotelnews?mibextid=ZbWKwL

ഔഷധ ഗുണങ്ങളുടെ പേരിൽ കാലാകാലങ്ങളായി ഉപയോഗിച്ചു വരുന്ന ഒരു സുഗന്ധവ്യജ്ഞനമാണ് മഞ്ഞൾ. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഹല്‍ദി വാട്ടര്‍ അഥവാ മഞ്ഞള്‍ ചേര്‍ത്ത വെള്ളം പതിവായി കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.

ഔഷധ ഗുണങ്ങളുടെ പേരിൽ കാലാകാലങ്ങളായി ഉപയോഗിച്ചു വരുന്ന ഒരു സുഗന്ധവ്യജ്ഞനമാണ് മഞ്ഞൾ. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഹല്‍ദി വാട്ടര്‍ അഥവാ മഞ്ഞള്‍ ചേര്‍ത്ത വെള്ളം പതിവായി കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.

                                  https://www.youtube.com/@keralahotelnews

ശരീരത്തില്‍ നിന്ന് വിഷാംശം പുറന്തള്ളാനും, പ്രതിരോധശേഷി വര്‍ധിപ്പിക്കാനും, ചര്‍മ്മത്തിന്‍റെ ആരോഗ്യം വര്‍ധിപ്പിക്കാനുമൊക്കെ ഹല്‍ദി വാട്ടര്‍ സഹായിക്കും. ഇതിനായി ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞളും അര ടീസ്പൂണ്‍ ഇഞ്ചി നീരും ചേർത്ത് കുടിക്കാം. ഹല്‍ദി വാട്ടറിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

ബാക്റ്റീരിയ ഉണ്ടാക്കുന്ന രോഗങ്ങളെ തടയാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും മഞ്ഞള്‍ ചേര്‍ത്ത വെള്ളം കൂടിക്കുന്നത് നല്ലതാണ്. 

രണ്ട്...

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഹല്‍ദി വാട്ടര്‍ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. 

മൂന്ന്...  
ശരീരത്തിന് ദോഷകരമായ കൊളസ്‌ട്രോളായ എൽഡിഎൽ ഉൾപ്പെടെയുള്ള കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും മഞ്ഞളിലെ കുർക്കുമിൻ സഹായിക്കുന്നു.

നാല്...

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മഞ്ഞള്‍ വെള്ളം സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 

അഞ്ച്...

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് മഞ്ഞള്‍. നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് മഞ്ഞളിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് പറയാറുണ്ട്. 

ആറ്... 

ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും മഞ്ഞളിന് കഴിവുണ്ടെന്ന് നിരവധി ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.

ഏഴ്...

ശരീരഭാരം കുറയ്ക്കാനും മഞ്ഞൾ ഫലപ്രദമാണ്. കൊഴുപ്പ് കത്തിച്ചു കളയാന്‍ ഇവയ്ക്ക് കഴിവുണ്ട്. അതുവഴി വയര്‍ കുറയ്ക്കാനും സാധിക്കും. ഇതിനായും ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞളും അര ടീസ്പൂണ്‍ ഇഞ്ചി നീരും ചേർത്ത് കുടിക്കാം. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ഈ പാനീയം കുടിക്കുന്നതാണ് ശരീരഭാരം കുറയ്ക്കാന്‍ സഹായകം ആകുന്നത്. 

എട്ട്...

ചര്‍മ്മത്തിന്‍റെ ആരോഗ്യവും ഭംഗിയും മെച്ചപ്പെടുത്തുന്നതിനും മഞ്ഞള്‍ വെള്ളം സഹായകം ആണ്. ചര്‍മ്മത്തിലുണ്ടാകുന്ന വിവിധ അണുബാധകളെ ചെറുത്ത് തോല്‍പിക്കാൻ മഞ്ഞള്‍ സഹായകമാണ്. മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്‍ക്കുമിൻ തന്നെയാണ് ഇതിനും സഹായകമാകുന്നത്. കൂടാതെ ചര്‍മ്മം തിളങ്ങാനും ചുളിവുകളെ തടയാനും ഇവ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.


                            https://chat.whatsapp.com/HfNOrGBREHM69NeV0qOVYa

SHARE

Author: verified_user